സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പബ്ലിസിറ്റി കിട്ടുന്നുവെന്ന് ഹേമ മാലിനി

ഹേമ മാലിനി

ലഖ്‌നൗ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പബ്ലിസിറ്റി കിട്ടുന്നുണ്ടെന്ന് ബിജെപി എംപിയും നടിയുമായ ഹേമ മാലിനി. വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്ക് ഇപ്പോള്‍ വലിയ പ്രചരണമാണ് കിട്ടുന്നത്. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ ആരും അറിഞ്ഞില്ലെന്ന് മാത്രം, ഹേമ പറഞ്ഞു. ഇത്തരം കേസുകള്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റിയാണ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും എംപി ആരോപിച്ചു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഇത് നമ്മുടെ രാജ്യത്തിന് മോശം പ്രതിച്ഛായയാണ് സമ്മാനിക്കുന്നത്. സര്‍ക്കാര്‍ തീര്‍ച്ചയായും കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യും, അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതിനിടെയാണ് എംപിയുടെ പ്രതികരണം. കത്വ, ഉന്നാവോ സംഭവങ്ങളുടെ ആഘാതത്തില്‍ നിന്ന് ജനങ്ങള്‍ ഇനിയും മോചിതരായിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വ്യാപക പ്രതിഷേധമാണ് രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top