മോദി മൗനി ബാബ; സംസാരിക്കണമെങ്കില്‍ ഇന്ത്യയുടെ തലസ്ഥാനം വിദേശരാജ്യങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് ശിവസേന

നരേന്ദ്ര മോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ മൗനി ബാബ എന്ന വിശേഷണമാണ് ഇത്തവണ മോദിക്ക് ശിവസേന നല്‍കിയിരിക്കുന്നത്. ആഭ്യന്തര പ്രശ്‌നങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ വെച്ചാണ് മോദി പ്രതികരണം നടത്തുന്നത്. അതിനാല്‍ ഇന്ത്യയുടെ തലസ്ഥാനം ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്കിയോ, പാരിസ് എന്നിവടങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്നും മോദിയെ പരിഹസിച്ച് ശിവസേന പറയുന്നു.

മോദി നന്നായി സംസാരിക്കണം എന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിര്‍ദേശം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണച്ച ശിവസേന രാജ്യത്ത് എല്ലാവരും അത് ആഗ്രഹിക്കുന്നതായും എഡിറ്റോറിയലില്‍ പറയുന്നു. മന്‍ മോഹന്‍ സിംഗ് പറഞ്ഞ പകുതി കാര്യം ശെരിയാണ്. മോദി ഇന്ത്യയില്‍ മൗനി ബാബയാണ്. എന്നാല്‍ വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ അദ്ദേഹം സംസാരിക്കുന്നുണ്ട്.

ഇന്ത്യയില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ലണ്ടനില്‍ വച്ചാണ് മോദി സംസാരിക്കുന്നത്. ലോലമനസായുകൊണ്ടാണ് അദ്ദേഹം വിദേശത്ത് വച്ച് പ്രതികരണം നടത്തുന്നത്. അദ്ദേഹ പീഡനത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ വികാരാതീതനായി. നിയമലംഘനം നടന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിദേശരാജ്യത്ത് എത്തിപ്പോള്‍ മാത്രമാണ് ഇതെല്ലാം അദ്ദേഹത്തിന് മനസിലായതെന്നും സാമ്‌ന കുറ്റപ്പെടുത്തുന്നു.

DONT MISS
Top