കാത്തിരിപ്പിന് വിരാമം; രജനി ചിത്രം ‘കാലാ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രത്തിന്റെ പോസ്റ്റര്‍

കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കാലാ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. കബാലിക്ക് ശേഷം പാ രജ്ജിത്ത്-രജനീകാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ജൂണ്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏപ്രില്‍ 27 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും തമിഴ് സിനിമാ സമരം മൂലം നീട്ടിവെയ്ക്കുകയായിരുന്നു. രജനികാന്തിന് പുറമെ, സമുദ്രക്കനി, ഈശ്വരി റാവു, നാനാപട്ടേക്കര്‍, ഹുമ ഖുറേഷി, സംപത്ത് രാജ്, അഞ്ജലി പട്ടീല്‍, പങ്കജ് ത്രിപാതി, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സന്തോഷ് നാരായണന്റേതാണ് സംഗീതം.

DONT MISS
Top