സുഷമ സ്വരാജ് ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി പുറപ്പെട്ടു

സുഷമ സ്വരാജ്

ദില്ലി: ചൈന-മംഗോളിയ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പുറപ്പെട്ടു. 21 മുതല്‍ 26 വരെയാണ് സന്ദര്‍ശനം. ഷാംഗ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) മന്ത്രിതല യോഗത്തിലും വിദേശകാര്യ മന്ത്രി പങ്കെടുക്കും.

ഏപ്രില്‍ 24 നാണ് എസ്‌സിഒ വിദേശമന്ത്രിമാരുടെ യോഗം. ജൂണില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായാണ് മന്ത്രിമാരുടെ യോഗം ചേരുന്നത്. ചൈന, റഷ്യ, ഇന്ത്യ, പാകിസ്താന്‍ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളാണ് എസ്‌സിഒയില്‍ അംഗങ്ങള്‍. കഴിഞ്ഞ വര്‍ഷമാണ് എസ്‌സിഒയില്‍ ഇന്ത്യക്ക് പൂര്‍ണാംഗത്വം ലഭിച്ചത്. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

എസ്‌സിഒ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് ഏപ്രില്‍ 22 ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ്‌യിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും. ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിനുശേഷം സുഷമ മംഗോളിയയിലേക്ക് പുറപ്പെടും.

DONT MISS
Top