ഖുശ്ബു സുന്ദര്‍ ബിജെപിയ്ക്ക് നഖ്ഹത് ഖാന്‍; മതം പറഞ്ഞ് വേട്ടയാടിയ ബിജെപിയ്ക്ക് ട്വിറ്ററില്‍ പേരുമാറ്റി മറുപടി നല്‍കി ഖുശ്ബു

മതത്തിന്റെ പേര് പറഞ്ഞ് ആക്രമണം തുടരുന്ന ബിജെപിയ്ക്ക് ശക്തമായ മറുപടി നല്‍കി നടി ഖുശ്ബു ട്വിറ്ററില്‍ തന്റെ പേര് മാറ്റിയാണ് ഖുശ്ബു തന്റെ രോഷം പ്രകടിപ്പിച്ചത്. ഖുശ്ബു സുന്ദര്‍, ബിജെപിയ്ക്ക് ഇത് നഖ്ഹത്ത് ഖാന്‍ എന്നാണ് ട്വിറ്ററില്‍ പേരായി നടി കൊടുത്തിരിയ്ക്കുന്നത്.

താനൊരു മുസ്‌ലിമാണെന്ന് തുറന്നുപറഞ്ഞതിന് ദിവസങ്ങളായി ട്വിറ്ററില്‍ തുടരുന്ന പ്രതികരണമായാണ് താരത്തിന്റെ പേരുമാറ്റം. ‘ഞാന്‍ ഒരു മുസ്‌ലിമായാണ് ജനിച്ചത് മുസ്‌ലിമായിട്ട് തന്നെ മരിക്കും. അത് മാറ്റേണ്ട കാര്യമെനിക്കില്ല. ഞാന്‍ മതനിയമങ്ങള്‍ക്കനുസരിച്ചല്ല ജീവിയ്ക്കുന്നത്. എന്റെ നിയമങ്ങള്‍ സഹാനുഭൂതിയും സമത്വവും ബഹുസ്വരതയും സ്‌നേഹവുമൊക്കെയാണ്. ബിജെപിയ്ക്ക് ഇതില്‍നിന്ന് വ്യത്യസ്ത നിയമമായിരിക്കുമെന്നാണ് കരുതുന്നത്’. ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഖുശ്ബുവിന്റെ ട്വീറ്റിന് പിന്നാലെ ബിജെപി അനുകൂലികളുടെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും തുടരുകയാണ്. ഇതുവരെ നിരീശ്വരവാദിയായ ഖുശ്ബു ഇപ്പോള്‍ മുസ്‌ലിമായതിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിമര്‍ശനങ്ങള്‍ അവസാനിക്കാത്തതിനെ തുടര്‍ന്നാണ് ഖുശ്ബുവിന്റെ പേര് മാറ്റല്‍

DONT MISS
Top