“ഇന്ത്യന്‍ പ്രധാന മന്ത്രിയുടേത് കുറ്റകരമായ മൗനം, ദളിതരേയും മുസ്‌ലിങ്ങളേയും ആക്രമിച്ചപ്പോഴും ഇതേ നിസ്സംഗത്വം”, മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം


പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും ലോക മാധ്യമങ്ങള്‍ പരിഹസിക്കുന്നത് ആദ്യമല്ല. ബിജെപി നേതാക്കള്‍ പറയുന്ന മണ്ടത്തരങ്ങളെല്ലാം വിദേശ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുണ്ട്. ഇതിഹാസ കഥാ നായകന്മാരെ ചരിത്ര പുരുഷന്മാര്‍ എന്ന നിലയില്‍ അവതരിപ്പിക്കുന്നതും മറ്റും ഏറെ പരിഹസിക്കപ്പെട്ടു.

ഇപ്പോള്‍ പ്രധാന മന്ത്രി മോദിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ‘ന്യൂയോര്‍ക്ക് ടൈംസ്’. മുഖ പ്രസംഗത്തിലൂടെ മോദിയുടെ നിലപാടുകളിലെ ശുദ്ധിയില്ലായ്മ എടുത്തുകാട്ടുകയാണ് പത്രം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ മോദി കാണിക്കുന്ന നിസ്സംഗതയെ കുറ്റകരമായ മൗനം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്. നേരത്തെ ദളിതുകളും മുസ്‌ലിങ്ങളും ആക്രമിക്കപ്പെട്ടപ്പോഴും ഇതേ നിസ്സംഗതയാണ് മോദി പുലര്‍ത്തിയത് എന്നും പത്രം നിരീക്ഷിക്കുന്നു.

‘സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ മൗനം’ എന്നതാണ് മുഖപ്രസംഗത്തിന്റെ തലക്കെട്ട്. “ലോകത്ത് എന്ത് സംഭവമുണ്ടായാലും ട്വിറ്ററിലൂടെ പ്രതികരിക്കുന്ന മോദിക്ക് ഇത്തരം അവസരങ്ങളില്‍ മിണ്ടാട്ടമില്ല. തീവ്ര ദേശീയ-വര്‍ഗീയ ശക്തികള്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷഹങ്ങള്‍ക്കും വെല്ലുവിളിയാകുന്നു. മോദിയുടെ കുറ്റകരമായ ഈ മൗനം അമ്പരപ്പിക്കുന്നതും ദു:ഖകരവുമാണ്”, ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

ജമ്മുവിലേയും ഉത്തര്‍പ്രദേശിലേയും പീഡനങ്ങളെ ഇന്ത്യയൊട്ടുക്കും അപലപിച്ചു. എന്നാല്‍ അവസാനം മോദി പ്രതികരിച്ചത് ‘നമ്മുടെ പെണ്‍മക്കള്‍ക്ക് നീതി കിട്ടേണ്ടതാണ്’ എന്നുമാത്രം. ഈ പ്രതികരണത്തില്‍ ആത്മാര്‍ഥതയില്ല. ഇതാദ്യമായല്ല പ്രധാനമന്ത്രി ഇത്തരത്തില്‍ നീങ്ങുന്നതെന്നും പത്രം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

DONT MISS
Top