വെസ്പയ്ക്ക് വെല്ലുവിളിയുമായി സ്‌കോമാഡി സ്‌കൂട്ടറുകള്‍ ഇന്ത്യയിലെത്തുന്നു


ക്ലാസിക് ലുക്കുമായി എത്തിയ വെസ്പയ്ക്ക് എതിരാളിയായി സ്‌കോമാഡി സ്‌കൂട്ടറുകള്‍ എത്തുന്നു. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജെ പെര്‍ഫോമന്‍സ് എന്ന കമ്പനിയുമായി കൈകോര്‍ത്താണ് ഈ ബ്രിട്ടീഷ് കമ്പനി എത്തുന്നത്.

നിര്‍മാണം ആരംഭിച്ചിട്ട് പതിമൂന്ന് വര്‍ഷങ്ങളേ ആയിട്ടുള്ളൂ എങ്കിലും മുന്‍നിര കമ്പനികളോട് പിടിച്ചുനില്‍ക്കാന്‍ പാകത്തിന് ഉത്പന്ന നിരയും ഗുണമേന്മയുമുണ്ട് സ്‌കോമാഡി സ്‌കൂട്ടറുകള്‍ക്ക്. ടിടി 125 എന്ന 125 മോഡലാകും ആദ്യം ഇന്ത്യയിലെത്തുക. പിന്നീട് ടിഎല്‍200, ടിടി 200ഐ, ടുറിസ്‌മോ ലഗേറ, ടെക്‌നിക്ക എന്നീ മോഡലുകളെല്ലാം ഇന്ത്യയിലേക്ക് എത്തിക്കാനും കമ്പനി പദ്ധതിയിടുന്നു.

തായ്‌ലന്റില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് കമ്പനി നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നതിനാല്‍ വില രണ്ട് ലക്ഷത്തിന് അടുത്താകുമെന്ന് പ്രതീക്ഷിക്കുന്നു. 125 സിസി എഞ്ചിന്‍ 15 ബിഎച്ച്പി വരെ കരുത്ത് പകരും.

DONT MISS
Top