സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടന്‍

ഫയല്‍ചിത്രം

കൊച്ചി: കത്വ പീഡനത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെയുള്ള ആഹ്വാനപ്രകാരം നടന്ന ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ഹൈടെക് സെല്ലാണ് കൊച്ചി സ്വദേശിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താലിന് അഹ്വാനം ചെയ്തുള്ള പോസ്റ്റ് ആദ്യം ഇട്ടതെന്നും ഇതാണ് പിന്നീട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതെന്നും കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടന്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

കൊച്ചി സ്വദേശിയെ കൂടാതെ ഹര്‍ത്താല്‍ ആഹ്വാനം പ്രചരിപ്പിച്ച മറ്റ് 20 പേര്‍ കൂടി നിരീക്ഷണത്തിലാണ്. കൊച്ചി സ്വദേശിയുടെ പക്കല്‍ നിന്ന് വര്‍ഗീയ ചേരിതിരിവിന് കാരണമാകുന്ന രീതിയിലുള്ള ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ നടന്ന ഹര്‍ത്താലില്‍ മലബാര്‍ മേഖലയില്‍ വ്യാപക അക്രമമുണ്ടായിരുന്നു. രണ്ടായിരത്തോളം പേര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ക്രമസമാധാന വിഷയം പരിഗണിച്ച് കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ പൊലീസ് കര്‍ഫ്യൂവും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, സോഷ്യല്‍ മീഡിയയിലൂടെയുള്ള അ​പ്ര​ഖ്യാ​പി​ത ഹ​ര്‍​ത്താ​ൽ വ​ര്‍​ഗീ​യ​ വി​കാ​രം ഇ​ള​ക്കി വി​ടാ​ന്‍ ല​ക്ഷ്യ​മി​ട്ടെ​ന്ന് സം​സ്ഥാ​ന പൊലീസ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ പറഞ്ഞു. വ​ർ​ഗീ​യ ചേ​രി​തി​രി​വി​ലൂ​ടെ കേരളത്തിലെ സൗഹൃദാന്തരീക്ഷം ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്കം ഒ​രു​ത​ര​ത്തി​ലും അ​നു​വ​ദി​ക്കു​ക​യി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഹർത്താലിലെ അക്രമങ്ങൾ സംബന്ധിച്ച് സം​സ്ഥാ​ന വ്യാപകമായി  അന്വേഷണം നടക്കുകയാണെന്നും അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കു​മെ​ന്നും ഡി​ജി​പി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top