കുവൈത്തിലെ പൊതുമാപ്പിന്റെ കാലാവധി ഞായറാഴ്ച അവസാനിക്കും

ഫയല്‍ ചിത്രം

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് നിയമാനുസൃതമായി രാജ്യം വിടാനുള്ള പൊതുമാപ്പിന്റെ കാലാവധി അവസാനിക്കാന്‍ ഇനി നാല് നാള്‍ മാത്രം. ഈ മാസം ഇരുപത്തി രണ്ടിനാണ് കാലാവധി തീരുന്നത്.

ജനുവരി മാസത്തില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുമ്പോള്‍ ഫെബ്രുവരി 23 ആയിരുന്നു പൊതുമാപ്പ് അവസാനിക്കാനുള്ള കാലാവധിയായി അറിയിച്ചിരുന്നത്. പിന്നീടത് ഏപ്രില്‍ 22 വരെ നീട്ടുകയായിരുന്നു. ഈ കാലാവധിക്ക് മുന്‍പ് താമസരേഖകള്‍ ശരിയാക്കുകയോ രാജ്യം വിടുകയോ ചെയ്യാത്തവര്‍ നിയമ നടപടി നേരിടേണ്ടി വരും. ഇത്തരക്കാരുടെ വിവരങ്ങളും മറ്റു അടയാളങ്ങളും രേഖപ്പെടുത്തിയ ശേഷം നാടുകടത്തുകയാവും ചെയ്യുക. പിന്നീടിവര്‍ക്ക് കുവൈത്തിലോ മറ്റു ജിസിസി രാജ്യങ്ങളിലോ ജോലി ചെയ്യാനാകില്ല. എന്നാല്‍ പൊതുമാപ്പ് കാലത്ത് നിയമാനുസൃതമായി രാജ്യം വിടുന്നവര്‍ക്ക് പിന്നീട് ശരിയായ രേഖകളുമായി രാജ്യത്ത് തിരിച്ചു വരാം.

കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ ക​ണ​ക്ക​നു​സ​രി​ച്ച്‌​ഒന്നരലക്ഷത്തിലധികം അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രാ​ണ്​ രാ​ജ്യ​ത്തു​ള്ള​ത്.  ഇതില്‍ ഇന്ത്യക്കാര്‍ മുപ്പതിനായിരം പേര്‍ എങ്കിലും ഉണ്ടെന്നാണ് കണക്കാക്കുന്നത്.  2011ലാ​ണ് രാ​ജ്യ​ത്ത് ഇതിന് മുന്‍പ് പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.

DONT MISS
Top