മോഹന്‍ ബഗാനെ തച്ചുതകര്‍ത്ത് ബംഗലുരു എഫ്‌സി സൂപ്പര്‍ കപ്പ് ഫൈനലില്‍

ഫയല്‍ ചിത്രം

പ്രഥമ സൂപ്പര്‍ കപ്പിന്റെ ഫൈനലിലേക്ക് ബംഗലരു കടന്നു. കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ അസാമാന്യ മികവാണ് ബംഗലുരു പുറത്തെടുത്തത്. ആദ്യം പതിഞ്ഞ തുടക്കമാണ് ബംഗലുരുവിന് ലഭിച്ചതെങ്കിലും പിന്നീട് ടീമിന്റെ കരുത്ത് മുഴുവന്‍ പുറത്തുവന്നു. മോഹന്‍ ബഗാനെ രണ്ടിനെതിരെ നാല് ഗോളിനാണ് ബംഗലുരു പരാജയപ്പെടുത്തിയത്.

ഒന്നാ പകുതിക്ക് തൊട്ടുമുന്നില്‍വച്ച് മോഹന്‍ ബഗാന്‍ നേടിയ ഗോള്‍ ബംഗലുരു ആരാധകര്‍ക്ക് നിരാശയേകി. രണ്ടാം പകുതി ആരംഭിച്ചുകഴിഞ്ഞ് ഉടനെ ബംഗളുരുവിന്റെ നിശുകുമാര്‍ ചുവപ്പുകാര്‍ഡും കണ്ടതോടെ ടീമിലുള്ള പ്രതീക്ഷ ആരാധകര്‍ കൈവിട്ടു. എന്നാല്‍ ശരിക്കും എന്താണ് ബംഗലുരു ടീമിന്റെ കരുത്ത് എന്ന് കലിംഗ കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

അവസാന മുപ്പത് മിനുട്ടുകളില്‍ ഒന്നാന്തരം കളി പുറത്തെടുത്ത ബംഗലുരു തങ്ങള്‍ക്ക് 10 പേര്‍ മാത്രമേ കളത്തിലുള്ളൂ എന്ന പ്രതീതിയേ സൃഷ്ടിച്ചില്ല. തുടര്‍ന്ന് മിക്കുവിന്റെ ഹാട്രിക് പിറന്നതോടെ ബംഗലുരു കളി തങ്ങളുടെ കയ്യിലൊതുക്കി. അവസാനം എണ്ണം പറഞ്ഞ ഒരു ഗോളോടെ സുനില്‍ ഛേത്രിയും കളം നിറഞ്ഞതോടെ ബംഗലുരു ആരാധകര്‍ ആഹ്ലാദാരവത്തിലായി. ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെയാണ് ബംഗലുരു നേരിടുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top