‘സോഷ്യല്‍ മീഡിയയില്‍ ഞങ്ങളെ അധിക്ഷേപിച്ച് പോസ്റ്റിട്ട ദീപക്കിനെതിരെ ശക്തമായ കോംപ്ലിമെന്റ് ഉണ്ട് സാര്‍’; ബിജെപിയുടെ പരാതി കണ്ട് അന്തംവിട്ട് പൊലീസ്; വെട്ടിലായി പ്രവര്‍ത്തകര്‍

കത്വ കൂട്ട ബലാത്സംഗ വിഷയത്തില്‍ സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ ദീപക് ശങ്കരനാരായണനെതിരെ ശക്തമായ വിമര്‍ശനമാണ് ബിജെപി അഴിച്ചുവിട്ടത്. സൈബര്‍ ആക്രമണം നടത്തിയതിനു പിന്നാലെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് നേരിട്ട് പരാതിയും കൊടുത്തു. പക്ഷേ പരാതി കണ്ട് അന്തം വിട്ടിരിക്കുകയാണ് പൊലീസ്. അല്ല ഇതിപ്പോ പരാതിയാണോ അതോ അഭിനന്ദനമാണോ എന്ന് പൊലീസ് ചോദിച്ചപ്പോഴാണ് സംഘപരിവാറുകാര്‍ക്ക് ബോധം വീണത്. പരാതിയില്‍ വെണ്ടക്ക അക്ഷരത്തില്‍ രേഖപ്പെടുത്തിയിരുന്നത് compliment against facebook post എന്നായിരുന്നു.

ശക്തമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഓടിപ്പാഞ്ഞ് സ്റ്റേഷനില്‍ എത്തിയിട്ട് അവസാനം പരാതി എഴുതി വന്നപ്പോള്‍ തങ്ങള്‍ക്കെതിരെ പോസ്റ്റിട്ടവനെ കാര്യമായിട്ട് അഭിനന്ദിക്കണം എന്നായിപ്പോയി. complaintഉം complimentഉം അര്‍ത്ഥമറിയാതെ മാറിപ്പോയതാവാന്‍ സാധ്യതയില്ല. എഴുതിക്കൊടുത്തവന്‍ പറ്റിച്ചതാണോ അതോ ഇനി സ്‌റ്റേഷനില്‍ എത്തിയ സമയം കൊണ്ട് പ്രവര്‍ത്തകര്‍ക്കെല്ലാം കൂടി ദീപക്കിനെ അഭിനന്ദിക്കാന്‍ തോന്നിയതാണോ  അതുമല്ലെങ്കില്‍ കൂട്ടത്തിലുള്ളവന്‍തന്നെ പണി കൊടുത്തതാണോ എന്ന കാര്യത്തിലൊന്നും വല്യ വ്യക്തതയില്ല. എന്തായാലും പരാതി കൊടുക്കാന്‍ പോയവര്‍ വെട്ടിലായി.

ദീപക് ശങ്കരനാരായണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ ശക്തമായ സൈബര്‍ ആക്രമണമാണ് ബിജെപി നടത്തിയത്. കൊല്ലപ്പെട്ട ആസിഫയെന്ന പെണ്‍കുട്ടിയെ ക്രൂരമായി അധിക്ഷേപിച്ച് നേരത്തെ ഫെയ്‌സ്ബുക്കില്‍ കമന്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാറിനെതിരെ ശക്തമായ ജനരോഷമുയര്‍ന്നിരുന്നു. പ്രതിഷേധം ഭയന്ന് വിഷ്ണു ഫെയ്‌സ്ബുക്ക് ഡിആക്ടിവേറ്റ് ചെയ്തതോടെ ഇയാള്‍ ജോലി ചെയ്യുന്ന കോട്ടക് മഹീന്ദ്ര ബാങ്കിന്റെ എഫ്ബി പേജില്‍ കയറിയാണ് ആളുകള്‍ പ്രതിഷേധം തീര്‍ത്തത്.

ഇയാളെ എത്രയും വേഗം പിരിച്ചുവിടണമെന്നായിരുന്നു ജനങ്ങളുടെ ശക്തമായ ആവശ്യം. തങ്ങളുടെ പ്രവര്‍ത്തകന്റെ നടപടിയില്‍ ഖേദം രേഖപ്പെടുത്തിയ ബാങ്ക് അധികൃതര്‍ ഇയാളെ ഉടന്‍തന്നെ പിരിച്ചുവിട്ടതായി അറിയിക്കുകയും ചെയ്തു. ഈയൊരു സംഭവത്തില്‍ രോഷാകുലരായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമാനരീതിയിലുള്ള ആക്രമണമാണ് ദീപക്കിന് നേരെയും നടത്തിയത്. ദീപക് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എഫ്ബി പേജില്‍ ഇവര്‍ സൈബര്‍ ആക്രമണം നടത്തി. പക്ഷേ വേണ്ടവിധം ഏല്‍ക്കാത്തതിനാല്‍ ഉദ്ദേശിച്ച ഫലം കിട്ടിയില്ല. പോസ്റ്റ്‌ലെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു കമ്പനിയുടെ നിലപാട്.

അതേസമയം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നതെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് തനിക്കുനേരെ ആരോപിക്കുന്നതെന്നും വ്യക്തമാക്കി ദീപക് ശങ്കരനാരായണന്‍ രംഗത്തെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top