‘കളമൊഴിയേ.. കനിമലരേ..’, യാത്രയും പ്രണയവും ചാലിച്ച് നമസ്‌തേ ഇന്ത്യയിലെ ഗാനം

നമസ്‌തേ ഇന്ത്യ എന്ന ചിത്രത്തിലെ കളമൊഴിയേ എന്ന ഗാനം ശ്രദ്ധേയമാകുന്നു. അഖില്‍ രാജ് സംഗീതം ചെയ്ത ഗാനം ഏറെ മനോഹരമാണ്. ഗാനത്തിന്റെ സൗന്ദര്യം ചോരാതെ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ ആര്‍ അജയ്ക്കും കഴിഞ്ഞിരിക്കുന്നു. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തെത്തുന്ന ചിത്രം യാത്രയേക്കുറിച്ചും പ്രണയത്തേക്കുറിച്ചുമാണ് സംസാരിക്കുന്നത്. ജോസി കാഞ്ഞിരപ്പള്ളി നിര്‍മിക്കുന്ന ഈ ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

DONT MISS
Top