ആസിഫയുടെ കൊലപാതകം, സോഷ്യല്‍മീഡിയ പ്രക്ഷോഭം ശക്തമാകുന്നു; കാസര്‍ഗോഡ് ജില്ലയില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍. ദേശീയ പാതയില്‍ നായന്‍മാര്‍മൂല, എരിയാല്‍ എന്നിവിടങ്ങളില്‍ ആളുകള്‍ സംഘംചേര്‍ന്ന് വാഹനങ്ങള്‍ തടയുന്നുണ്ട്.

കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തില്‍ രാജ്യത്താകമാനം പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രക്ഷോഭം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കാസര്‍ഗോഡ് ജില്ലയില്‍ ഒരുകൂട്ടമാളുകള്‍ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തുന്നത്.

അതേ സമയം ഉത്തരവാദിത്വമില്ലാത്ത സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അംഗികരിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടവും പോലിസും വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top