“ആദ്യം വലി നിര്‍ത്ത്, എന്നിട്ടുമതി ഉമ്മ”, ‘തീവണ്ടി’യിലെ ആദ്യ ഗാനം അതിമനോഹരം

തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായി എന്ന ഗാനം പുറത്തുവന്നു. അതിമനോഹരം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ഗാനത്തിന്റെ ചിത്രീകരണവും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ടോവിനോ-സംയുക്താ മേനോന്‍ കൂട്ടുകെട്ടിനെ എല്ലാവിധ സൗന്ദ്യത്തോടെയും സംവിധായകന്‍ പകര്‍ത്തിയിരിക്കുന്നു. പുകവലി ഒരു വിഷയമായി കടന്നുവരുന്ന ഗാനരംഗം നായികാ നായകന്‍മാരുടെ പ്രണയമാണ് പറഞ്ഞുവയ്ക്കുന്നത്.

കൈലാസ് മേനോനാണ് ഗാനം സംഗീതം ചെയ്തിരിക്കുന്നത്. ഗാനം ആലപിച്ചതിനുശേഷം ശ്രേയാ ഘോഷാല്‍ പുതുമുഖ സംഗീത സംവിധായകനെ പുകഴ്ത്തിയിരുന്നു. ഹരിനാരായണന്‍ രചിച്ച ഗാനം ഹരിശങ്കറും ശ്രേയയും ചേര്‍ന്ന് പാടിയിരിക്കുന്നു. ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍തന്നെ തിയേറ്ററുകളിലെത്തും.

DONT MISS
Top