‘പിആര്‍ ആകാശ് എന്ന് പേരുമാറ്റിയ പ്രകാശന്റെ കഥ’; സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്നു

ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ പ്രഖ്യാപനം. അന്തിക്കാടിനൊപ്പം ശ്രീനിവാസനും ഫഹദ് ഫാസിലും ഒന്നിക്കുന്നു എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡയയില്‍ കുറിച്ചത്. ശ്രീനിവാസന്‍ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രം തികച്ചും സാമൂഹിക പ്രസക്തിയുള്ളതായിരിക്കും.

ഏവര്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവച്ചത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന് ദാസനും വിജയനും പറഞ്ഞതുപോലെ കൃത്യമായ സമയത്ത് താനും ശ്രീനിവാസനും ചേര്‍ന്ന് കഥ വികസിപ്പിച്ച സാഹചര്യവും അദ്ദേഹം പങ്കുവച്ചു.

പിആര്‍ ആകാശ് എന്ന് പേര് തിരുത്തിയ പ്രകാശന്റെ കഥയാണ് ഇത്തവണ സത്യനും ശ്രീനിയും പറയുന്നത്. പ്രകാശനായി വേഷമിടുന്നത് യുവ തലമുറയിലെ ഏറ്റവും പ്രതിഭാശാലിയായ നടന്‍ ഫഹദ് ഫാസിലാണ്. ‘ജോമോന്റെ സുവിശേഷങ്ങള്‍ക്ക്’ ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ‘മലയാളി’ എന്നാണ് സിനിമയുടെ പേരായി കണ്ടുവച്ചിരിക്കുന്നത്. അന്തിക്കാടിന്റെ കുറിപ്പ് താഴെ വായിക്കാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top