ശബരിമലയില്‍ പതിനായിരങ്ങള്‍ വിഷു ദര്‍ശനത്തിനെത്തി; ഭക്തര്‍ക്ക് കണി ദര്‍ശനത്തിന്റെ പുണ്യം

പത്തനംതിട്ട: ശബരിമലയില്‍ പതിനായിരങ്ങള്‍ വിഷുക്കണി ദര്‍ശനത്തിനെത്തി. ശനിയാഴ്ച്ച വൈകിട്ട് തന്ത്രി കണ്ഠര് മഹേശ് മോഹനര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ശ്രീകോവിലിനുള്ളില്‍ കണിയൊരുക്കി ഓട്ടുരുളിയില്‍ കണി വെള്ളരി, അരി, മുണ്ട്, പൊന്ന്, ഫലങ്ങള്‍, കണിക്കൊന്നപ്പൂവ് എന്നിവ ഒരുക്കിവെച്ചു.

വിഷുദിനമായ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിന് നട തുറന്ന് അയ്യപ്പനെ ആദ്യം കണി കാണിച്ചു. തുടര്‍ന്ന് പതിനായിരക്കണക്കിന് അയ്യപ്പ ഭക്തര്‍ വിഷുക്കണിയും കണ്ണിന് പൊന്‍കണിയായ അയ്യപ്പഭഗവാനേയും വണങ്ങി ദര്‍ശനപുണ്യം നേടി. സ്വാമി ഭക്തന്‍മാര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷുക്കൈനീട്ടവും നല്‍കി.

ഉദയാസ്തമന പൂജ, പടി പൂജ, കലശാഭിഷേകം, പുഷ്പാഭിഷേകം, നെയ്യഭിഷേകം തുടങ്ങിയവയും നടന്നു. 18ന് രാത്രി പത്തിന് നട അടയ്ക്കുന്നതോടെ വിഷു ഉല്‍സവത്തിന് സമാപനമാകും.

DONT MISS
Top