“മോഹന്‍ലാല്‍ ജീവിക്കുന്ന ഇതിഹാസം”, ഒരുമിച്ച് പാടിയ അനുഭവം പങ്കുവച്ച് ശ്രേയാ ഘോഷാല്‍

മോഹന്‍ലാലിന്റെ കൂടെ ഗാനം ആലപിച്ച സന്തോഷത്തിലാണ് ഗായിക ശ്രേയാ ഘോഷാല്‍. നീരാളി എന്ന ചിത്രത്തിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഈ ഗാനം പിറക്കാനിരിക്കുന്നത്. തനിക്ക് ചേരുന്ന ഗാനങ്ങള്‍ സാധാരണഗതിയില്‍ മനോഹരമായി ആലപിക്കാറുള്ള ലാലും ശ്രേയയും ചേരുമ്പോള്‍ അതൊരു വിരുന്നുതന്നെയാകും.

ജീവിക്കുന്ന ഇതിഹാസമായ മോഹന്‍ലാലിനൊപ്പമുള്ള ആദ്യ ഗാനം ഞാന്‍ പാടി. എനിക്ക് അതിയായ സന്തോഷമുണ്ട്. സ്റ്റീഫന്‍ ദേവസിയുടേത് മനോഹരമായ ഈണമാണ്. സ്റ്റീഫനുവേണ്ടി പാടുന്നതും ആദ്യം. ശ്രേയ പറഞ്ഞു.

മോഹന്‍ലാലും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഗായകന്‍ എന്നനിലയില്‍ ആരാധകരെ കയ്യിലെടുക്കാനെത്തുന്നത്. പുലിമുരുഗനില്‍ മലയാറ്റൂര്‍ മലയും കയറി എന്ന ഗാനമാണ് അദ്ദേഹം അവസാനം ആലപിച്ചത്. കൈതപ്പൂവും ആറ്റുമണല്‍ പായയിലും പോലെ അതിമനോഹരമായ ഒരു ഗാനമാണ് നീരാളിയിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

DONT MISS
Top