ഈ മൗനം അംഗീകരിക്കാനാകാത്തത്; വാ തുറക്കൂ, താങ്കളുടെ ശബ്ദത്തിനായി ഇന്ത്യ കാത്തിരിക്കുന്നുവെന്ന് മോദിയോട് രാഹുല്‍

രാഹുല്‍ ഗാന്ധി

ദില്ലി: കത്വ, ഉന്നാവോ സംഭവങ്ങളില്‍ പീഡന സംഭവങ്ങളില്‍ മൗനം തുടരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​മ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​രു​ന്ന ​ മൗ​നംഅം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ​ക്കാ​യി ഇ​ന്ത്യ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. മോദി ഇറങ്ങിവന്ന് ബേട്ടി ബച്ചാവോയെക്കുറിച്ച് സംസാരിക്കേണ്ട സമയമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. ര​ണ്ട് ചോ​ദ്യ​ങ്ങ​ളാ​ണ് രാ​ഹു​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ന്നി​ൽ​വ​ച്ച​ത്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ രാ​ജ്യ​ത്തു വ​ർ​ധി​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളോ​ടു​ള്ള താ​ങ്ക​ളു​ടെ നി​ല​പാ​ടെ​ന്ത്? എ​ന്തു​കൊ​ണ്ടാ​ണ്  പീ​ഡ​ക​രെ​യും കൊ​ല​പാ​ത​കി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന  ഭനിലപാട് ഭരണകൂടം സ്വീകരിക്കുന്നത്.? സം​സാ​രി​ക്കു , ഇ​ന്ത്യ കാ​ത്തി​രി​ക്കുന്നു എ​ന്നും രാ​ഹു​ൽ കു​റി​ച്ചു. #SpeakUp എ​ന്ന ഹാഷ് ടാഗിലാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.

കത്വ, ഉന്നാവാ സംഭവങ്ങളില്‍ പ്രതിഷേധമറിയിച്ച് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയുടെയും നേതൃത്വത്തില്‍ ഇന്നലെ രാത്രി ദില്ലി ഇന്ത്യ ഗേറ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. നിരവധി പേരാണ് പ്രതിഷേധപരിപാടിയില്‍ അണിനിരന്നത്. ഈ പ്രതിഷേധപരിപാടിയില്‍ തനിക്കൊപ്പം അണിനിരന്നതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നതായി രാഹുല്‍ നേരത്തെ അറിയിച്ചിരുന്നു.

ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top