ചാവക്കാട് ഗ്രീന്‍ ഹാബിറ്റാറ്റ് ഹാച്ചറിയില്‍ നിന്ന് വിരിഞ്ഞിറങ്ങിയത് 80 കടലാമ കുഞ്ഞുങ്ങള്‍

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ന്യു ഫ്രന്‍സ് നഗറിലുള്ള ഗ്രീന്‍ ഹാബിറ്റാറ്റ് ഹാച്ചറിയില്‍ നിന്ന് 80 കടലാമ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. ഫെബ്രുവരി 26നാണ് കടലാമ കരക്ക് കയറി നൂറ്റി ഇരുപത്തിമൂന്ന് മുട്ടകള്‍ കടലാമ കൂട്ടിലിട്ട് തിരിച്ചു പോയത്. കടല്‍ കയറുന്ന സ്ഥലത്തു നിന്നും ഗ്രീന്‍ ഹാബിറ്റാറ്റിന്റെ കടലാമ സംരക്ഷണ പ്രവര്‍ത്തകരാണ് ന്യു ഫ്രന്‍സ് നഗറിലെ ഹാച്ചറിയിലേക്ക് മുകള്‍മാറ്റിയത്.

ഓഖി ചുഴലി മൂലം ഇത്തവണ കടലാമകള്‍ മുട്ടയിടാനെത്താന്‍ വൈകിയിരുന്നു. അതിന് ശേഷം ഇരുപതോളം ഒലീവ് റിഡ്‌ലി കടലാമകളാണ് കടപ്പുറത്ത് കൂടു വയ്ക്കാനെത്തിയത്. ഈ വര്‍ഷം ആയിരത്തി എഴുനൂറ്റമ്പത് കടലാമ മുട്ടകളാണ് ലഭിച്ചത്. പന്ത്രണ്ട് കൂടുകളില്‍ നിന്നായി 730 കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയത്.

ഗ്രീന്‍ ഹാബിറ്റാറ്റിന്റെ കടലാമ വാചര്‍മാരായ സലീം ഐഫോക്കസ്, ഇജാസ്, അജ്മല്‍ പാപ്പി എന്നിവരായിരുന്നു രാത്രിയും പകലും കാവലിലിരുന്നത്. എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളിലെ അദ്ധ്യാപകനും ഗ്രീന്‍ ഹാബിറ്റാറ്റിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ എന്‍.ജെ ജെയിംസ് ന്റ നിര്‍ദേശ ത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.പുന്നയൂര്‍ പഞ്ചാ.പ്രസിഡണ്ട് ഷഹര്‍ബാന്‍ ഫോറസ്റ്റര്‍ സജീവ് എന്നിവരും കുഞ്ഞുങ്ങളെ കടലിലിറക്കാന്‍ സാക്ഷികളായി.

DONT MISS
Top