ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ? സ്വാമി സന്ദീപാനന്ദ ഗിരി

ജമ്മു കശ്മീരില്‍ എട്ട് വയസ്സുകാരിയെ ബലാംത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികറണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോയെന്നാണ് സന്ദീപാനന്ദ ഗിരിയുടെ ചോദ്യം. ഫെയ്‌സ്ബുക്കില്‍ ആസിഫയുടെ ചിത്രത്തിനൊപ്പം ഈ കുറിപ്പുകൂടി ചേര്‍ത്താണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജമ്മുകശ്മീരില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാംത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം അണപ്പെട്ടിയൊഴുകുകയാണ്. നിഷ്ഠൂരമായ ഒരു കൂട്ടത്തിന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന ആ പിഞ്ചു കുഞ്ഞിനെ ഓര്‍ത്ത് രാജ്യമൊന്നടങ്കം തല കുനിയ്ക്കുകയാണ്. സാംസ്‌കാരിക രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പേരാണ് സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.  ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന ഹാഷ്ടാഗുകളില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്.

അതേസമയം  ദിവസങ്ങളോളം ആ കുഞ്ഞ് നേരിടേണ്ടിവന്ന വേദനയുടെ ഞെട്ടിക്കുന്ന  വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കുറ്റപത്രത്തിലുള്ളത്.  തന്റെ അവസാന നിമിഷങ്ങളില്‍ അവള്‍ അനുഭവിക്കേണ്ടിവന്ന വേദനയ്ക്ക് മുന്നില്‍ ഒരു കണ്ണീരുകൊണ്ടും പകരം വീട്ടാനാകില്ലെന്നത് കുറ്റപത്രത്തിലെ വിവരങ്ങളില്‍ നിന്നും വ്യക്തം. കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി മൂന്ന് തവണയാണ് കൂട്ടബലാംത്സംഗത്തിനിരയായത്. രണ്ട് പൊലീസുകാരടങ്ങുന്ന ആറ് പേരുടെ സംഘമാണ് കുഞ്ഞിനെ മൂന്ന് വട്ടം ബലാംത്സംഗത്തിനിരയാക്കുന്നത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി വലിയ കല്ലുകൊണ്ട് രണ്ട് വട്ടം തലയ്ക്കടിച്ചതും ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് 18 പേജുള്ള കുറ്റപത്രത്തിലുള്ളത്.

DONT MISS
Top