കേസന്വേഷണത്തിന് വീട്ടിലെത്തിയ പൊലീസുകാരന്‍ ഭാര്യയെ തട്ടിക്കൊണ്ട് പോയതായി ഗൃഹനാഥന്റെ പരാതി

ഫയല്‍ ചിത്രം

പത്തനംതിട്ട : കേസന്വേഷണത്തിന് വീട്ടിലെത്തിയ പൊലീസുകാരന്‍ ഭാര്യയെ തട്ടിക്കൊണ്ട് പോയതായി ഗൃഹനാഥന്റെ പരാതി. പത്തനംതിട്ട സീതത്തോട് ഗുരുനാഥന്‍ മണ്ണ് സ്വദേശി അജികുമാറാണ് തന്റെ ഭാര്യയെ കേസന്വേഷണത്തിന് വന്ന പൊലീസുകാരന്‍ തട്ടിക്കൊണ്ട് പോയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.

തനിക്കെതിരെ ചിറ്റാര്‍ സ്റ്റഷനില്‍ ചിലര്‍ നല്‍കിയ പരാതിയെപ്പറ്റി അന്വേഷണം നടത്താനെത്തിയ സിവില്‍ പൊലീ
സ് ഓഫീസര്‍ ഭാര്യയെ വശത്താക്കി തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് അജികുമാര്‍ പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേസ് ആവശ്യത്തിനായി വീട്ടിലെത്തിയ ചിറ്റാര്‍ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പിന്നീട് വീട്ടിലെ നിത്യ സന്ദര്‍ശകനാവുകയും രണ്ട് വര്‍ഷം മുന്‍പ് ഭാര്യ അജിതയെ കുട്ടിക്കൊണ്ട് പോയി കോന്നിയിലെ വീട്ടില്‍ താമസിപ്പിക്കുകയുമായിരുന്നു. പിന്നീട് വിവാഹം ഒഴിഞ്ഞ് കൊടുക്കണമെന്നാവശ്യപ്പെട്ട് സ്റ്റഷനില്‍ കൊണ്ടുപോയി ഈ ഉദ്യോഗസ്ഥന്‍ തന്നെ മര്‍ദ്ദിച്ചതായും അജികുമാര്‍ പറഞ്ഞു.

ഹോം നേഴ്‌സ് എന്ന പേരിലാണ് ഇവരെ ഈ ഉദ്യോഗസ്ഥന്‍ സ്വന്തം വീട്ടില്‍ താമസിപ്പിച്ചിട്ടുള്ളത്. രണ്ട് മക്കളുള്ള ഈ ഉദ്യാഗസ്ഥന്റെ ഭാര്യ ഇതോടെ പിണങ്ങിപ്പോവുകയും പത്തനംതിട്ട വനിതാ സെല്ലില്‍ ഉള്‍പ്പടെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഭാര്യ നഷ്ടപ്പെട്ട അജികുമാറിന്റെയും ഭര്‍ത്താവ് നഷ്ടപ്പെട്ട ഈ ഉദ്യോഗസ്ഥന്റെ ഭാര്യയുടെയും പരാതി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചെവിക്കൊള്ളുന്നില്ലെന്നാണ് ആക്ഷേപം.

ഇരുവരുടെയും നിയമപരമായ വിവാഹങ്ങള്‍ നിലനില്‍ക്കെത്തന്നെ കോന്നിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് അജിതയെ ഈ പോലീസ് ഉദ്യോഗസ്ഥന്‍ വിവാഹം കഴിച്ചതായും അജികുമാര്‍ പറയുന്നു.

DONT MISS
Top