ഇതാണോ നിങ്ങളുടെ അച്ഛാ ദിന്‍?എവിടെ ന്യായീകരണ സംഘികളും സംഘിണികളും; ആസിഫയുടെ നിഷ്ഠൂര കൊലപാതകത്തെ അപലപിച്ച് സംവിധായകന്‍ എംഎ നിഷാദ്

എംഎ നിഷാദ്, കൊല്ലപ്പെട്ട ആ​സി​ഫ

ജ​മ്മു കാ​ഷ്മീ​രി​ൽ ക്ഷേ​ത്ര​ത്തി​ന​ക​ത്ത് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട എ​ട്ടു വ​യ​സു​കാ​രി ആ​സി​ഫ​യുടെ നിഷ്ടൂര കൊലപാതകത്തെ അപലപിച്ച് സംവിധായകന്‍ എംഎ നിഷാദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. പിഞ്ചുകുഞ്ഞിന്റെ മരണത്തില്‍ സംഘഭക്തരുടെയും മാധ്യമഗുണ്ടകളുടെയും നിലപാട് അറിയണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് നിഷാദിന്റെ എഫ്ബി പോസ്റ്റ്.

അറിയണം എനിക്ക്, നിങ്ങളുടെ അഭിപ്രായം അറിയണം..ഇത്തരം ക്രൂരതകൾ നടമാടുന്ന ഇൻഡ്യയിൽ,ഇതാണോ നിങ്ങളുടെ അച്ഛാ ദിൻ?എവിടെ ന്യായീകരണ സംഘികളും,സംഘിണികളും…Arnab Gosamy എന്ന
കുഴലൂത്തുകാരനോട് ഉറക്കെ ചോദിക്കുന്നൂ…”Nation Wants to Know”….
ഇതാകട്ടെ ഈ രാജ്യം ചോദിക്കേണ്ട ചോദ്യം…
വരും നാളുകളിൽ,അതൊരു മാറ്റത്തിന്റ്റെ ശംഖൊലിയായി…വർഗ്ഗീയ തിമിരം ബാധിച്ച് അധികാരത്തിൽ അഭിരസിക്കുന്ന പുംഗന്മാർ താഴെയിറങ്ങുന്നത് വരെ…

‘കണ്ണേ മങ്ങുക” എന്ന് പറഞ്ഞുകൊണ്ടാണ് നിഷാദിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ‘ജസ്റ്റിസ് ഫോര്‍ ആസിഫ’ എന്ന ടാഗ് ലൈനിലാണ് പോസ്റ്റ് വന്നിട്ടുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top