ബാര്‍ കോഴ കേസ്: മാണിയെ കുറ്റവിമുക്തനാക്കികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും

തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. വിഎസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബിജു രമേശ്, ബിജെപി നേതാവ് വി മുരളീധരന്‍ എംപി, മന്ത്രി വിഎസ് സുനില്‍കുമാര്‍ സിപിഐ അഭിഭാഷക സംഘടനയായ ഐഎഎല്‍ തുടങ്ങിയവര്‍ പരാതിക്കാരായ കേസില്‍ ആരൊക്കെ വിജിലന്‍സ് റിപ്പോര്‍ട്ടിനെ എതിര്‍ക്കും എന്നത് നിര്‍ണായകമാണ്.

വിജിലന്‍സ് റിപ്പോര്‍ട്ടിനെ എല്‍ഡിഎഫ് നേതാക്കള്‍ അനുകൂലിച്ചാല്‍ മാണിക്കെതിരെ നടത്തിയ സമരങ്ങള്‍ക്ക് അവര്‍ മറുപടി പറയേണ്ടി വരും. വിജിലന്‍സ് റിപ്പോര്‍ട്ടിനെ എല്‍ഡിഎഫ് നേതാക്കള്‍ എതിര്‍ത്താല്‍ അത് സര്‍ക്കാരിന് എതിരാവാനും ഇടയുണ്ട്. കേസില്‍ ബിജു രമേശിന്റെ നിലപാട് നിര്‍ണായകമാകും.

സര്‍ക്കാരിന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെപി സതീശന്‍ ഹാജരാകുമോ എന്നതും പ്രധാനമാണ്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കു ഇടവരുത്തിയേക്കാവുന്ന കേസാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.

DONT MISS
Top