മരണത്തിന് ഉത്തരവാദി നരേന്ദ്ര മോദി; ആത്മഹത്യക്കുറിപ്പെഴുതിവെച്ച് കര്‍ഷകന്‍ വിഷം കഴിച്ചു

പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ നരേന്ദ്ര മോദിയുടെ പേര് എഴുതിവെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വിഷം കഴിച്ച് ഇന്നലെയാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. കര്‍ഷകന്റെ മൃതദേഹത്തിന്റെ അടുത്തുനിന്നുമാണ് ആത്മഹത്യ കുറിപ്പ് ലഭിച്ചത്.

ശങ്കര്‍ ബൗരോവോ ചയരെ എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. നരേന്ദ്ര മോദിയും എന്‍ഡിഎ സര്‍ക്കാരുമാണ് തന്റെ മരണത്തിന് ഉത്തരവാദി എന്നാണ് കര്‍ഷകന്‍ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. തന്റെ കുടുംബത്തെ രക്ഷിക്കണം എന്നും കര്‍ഷകന്‍ ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി ശങ്കറിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും ഏറ്റുവാങ്ങാന്‍ കുടുംബം തയ്യാറായില്ല. നരേന്ദ്ര മോദി നേരിട്ടെത്തി കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കണം. എങ്കില്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാകൂ എന്നായിരുന്നു ശങ്കറിന്റെ ഭാര്യ പറഞ്ഞത്. കുടുംബത്തിന് ഉടന്‍ തന്നെ 100,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ ശങ്കറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കും.

ശങ്കര്‍ ഇതിനു മുന്‍പും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. കൃഷി ഭൂമിയിലുള്ള മരത്തിലാണ് ആത്മത്യ ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ ശ്രമം പരാജപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ശങ്കര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

DONT MISS
Top