റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ ഭാര്യയുടെ കമ്പനി കുറഞ്ഞ കാലയളവില്‍ വളര്‍ന്നത് 3000 ഇരട്ടി

പീയുഷ് ഗോയല്‍

ദില്ലി: റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ ഭാര്യ സീമാ ഗോയലിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. സീമാ ഗോയല്‍ ഉടമയായ കമ്പനി 10 വര്‍ഷം കൊണ്ട് 3,000 ഇരട്ടി വളര്‍ന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിക്കെതിരെയും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു.

ഗോയലിനും കുടുംബത്തിനും ബന്ധമുള്ള കമ്പനികളുടെ ലോണുകള്‍ കിട്ടാക്കടമായി മാറ്റുകയാണ് എന്ന ആരോപണവുമുണ്ട്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് ബന്ധമുള്ള ഷിര്‍ദ്ദി ഇന്‍ഡസ്ട്രീസ് 651 കോടി ലോണെടുക്കുകയും ഇതിന്റെ 65% തുകയും എഴുതിത്തള്ളുകയും ചെയ്തിരുന്നു. യൂണിയന്‍ ബാങ്കില്‍നിന്നായിരുന്നു ഈ ലോണ്‍.

നിലവില്‍ സീമാ ഗോയലിന്റെ ഇന്റര്‍കോണ്‍ എന്ന കമ്പനിക്കുനേരെയാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. കേന്ദ്രമന്ത്രിയാകുന്നതുവരെ ഗോയലിനും ഇതില്‍ നിക്ഷേപമുണ്ടായിരുന്നു. ഒരുലക്ഷം രൂപ മൂലധനവുമായി ആരംഭിച്ച കമ്പനി പത്തുവര്‍ഷം കൊണ്ട് 30 കോടി വരുമാനമുണ്ടാക്കി. പിയൂഷ് ഗോയലിന്റെയും സുഹൃത്തുക്കളുടേയും കൈവശമുള്ള മറ്റ് കമ്പനികളുടേയും ലോണുകള്‍ ഉടനെ കിട്ടാക്കടമാകുമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. മൊത്തം 11 കമ്പനികളിലാണ് പീയൂഷ് ഗോയലിന്റെ കുടുംബത്തിന് പങ്കാളിത്തമുള്ളത്.

DONT MISS
Top