വിടി ബല്‍റാമിന്റെ കാറിന്റെ റിയര്‍ വ്യൂ മിറര്‍ തകര്‍ന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യില്‍ തട്ടി; സിപിഐഎം പ്രവര്‍ത്തകര്‍ എറിഞ്ഞുടച്ചു എന്നത് വ്യാജ പ്രചരണം (വീഡിയോ)


വിടി ബല്‍റാം എംഎല്‍എയ്ക്കുനേരെ സിപിഐഎം ആക്രമണമുണ്ടായെന്നും കല്ലേറില്‍ കാറിന്റെ റിയര്‍ വ്യൂ മിറര്‍ തകര്‍ന്നുവെന്നും വ്യാജ പ്രചരണം. ശരിക്കും കാറിന്റെ മിറര്‍ തകര്‍ന്നത് എങ്ങനെയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യക്തമാക്കുന്നു.

ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവില്‍ ക്ഷീരസഹകരണ സംഘത്തിന്റെ സഹായധന വിതരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വി ടി ബല്‍റാം എംഎല്‍എയുടെ കാറിനുനേരെ തൃത്താല കൂടല്ലൂരിനടുത്ത് വെച്ച് സിപിഎം പ്രവര്‍ത്തകര്‍ കല്ലേറും അക്രമവും നടത്തിയതായും ആക്രമണത്തില്‍ കാറിന്റെ റെയര്‍ വ്യൂ മിറര്‍ തകര്‍ന്നതായും ചില വലതുപക്ഷ ആഭിമുഖ്യമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എകെജിക്ക് എതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്നു ബല്‍റാം പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം നടക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട അക്രമമാണിതെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം.

സംഭവം നടക്കുമ്പോള്‍ പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അക്രമികളെ പിന്തുണയ്ക്കുന്ന സമീപനമാണു സ്വീകരിച്ചതെന്നും പ്രതിഷേധക്കാരെ നിയന്ത്രിക്കാതെ മാറിനിന്ന് അവര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം നല്‍കിയെന്നും ബല്‍റാം ആരോപിച്ചതായും വരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാവുകയാണ് ഈ വീഡിയോയിലൂടെ.

DONT MISS
Top