“എംഎം അക്ബര്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പറഞ്ഞകാര്യങ്ങള്‍ കളവാണ്, പീസ് സ്‌കൂളിന് ഐഎസുമായി ബന്ധമുണ്ട്”: അബ്ദുള്‍ റാഷിദിന്റെ ശബ്ദസന്ദേശം വീണ്ടും


കാസര്‍ഗോഡ്: സംസ്ഥാനത്ത് നിന്നും ഐഎസ് കേന്ദ്രത്തിലെത്തിയ സംഘങ്ങള്‍ക്ക് പീസ് സ്‌കൂളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. പീസ് സ്‌കൂള്‍ ഡയറക്ടര്‍ എംഎം അക്ബര്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തെ പരാമര്‍ശിച്ചാണ് സന്ദേശം എത്തിയിരിക്കുന്നത്. ശിഹാസ് ഉള്‍പ്പടെ നാല് പേര്‍ കൊല്ലപ്പെട്ടതായും സന്ദേശത്തില്‍ സ്ഥിരീകരണമുണ്ട്. ഇതിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. റിപ്പോര്‍ട്ടര്‍ എക്‌സ്‌ക്ലൂസീവ്.

ഐഎസ് കേന്ദ്രത്തില്‍ നിന്നും പടന്ന സ്വദേശി അബ്ദുള്‍ റാഷിദാണ് സന്ദേശം അയച്ചിരിക്കുന്നത്. എംഎം അക്ബറുമായി റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹന്‍ നടത്തിയ അഭിമുഖത്തെ പരാമര്‍ശിച്ചുള്ളതാണ് 56-ാമത് ശബ്ദസന്ദേശം. പീസ് സ്‌കൂളിന്റെ ഐഎസ്സ് ബന്ധം എംഎം അക്ബര്‍ പൂര്‍ണ്ണമായും അഭിമുഖത്തില്‍ മറച്ചു വെച്ചുവെന്ന് സന്ദേശത്തില്‍ പറയുന്നു. ശിഹാസ് പീസ് ഫൗണ്ടേഷന്റെ പ്രധാന ഭാരവാഹിയായിരുന്നുവെന്ന് റാഷിദ് വ്യക്തമാക്കുന്നു.

പീസ് സ്‌കൂളിന് ഐഎസുമായി ബന്ധമില്ലെന്ന എംഎം അക്ബറിന്റെ വാദത്തെ റാഷിദ് ഖണ്ഡിക്കുന്നത് ഇങ്ങനെയാണ്അതില്‍ രണ്ടാളെ ടോട്ടലി എംഎം അക്ബര്‍ മറച്ചുവെക്കുകയാണ് ചെയ്തത്. ഒന്ന് കാസര്‍ഗോഡ് നിന്നുള്ള ശിഹാസ്. ശിഹാസ് പീസ് ഫൗണ്ടേഷന്റെ സപ്ലെ ചെയിന്‍ മാനേജറായിരുന്നു. പീസ് ഫൗണ്ടേഷന്റെ എല്ലാ സ്‌കൂളിന്റെയും മൊത്തം കാര്യങ്ങളും സപ്ലെ ചെയ്യും. ബുക്ക്‌സ് ആയാലും യൂണിഫോം ആയാലും ബാക്കിയുള്ള മെറ്റീരിയല്‍സും അറേഞ്ച് ചെയ്യുന്നത് ശിഹാസ് ആയിരുന്നു. പീസ് ഫൗണ്ടേഷനില്‍ വര്‍ക്ക് ചെയ്ത ഒരു പ്രൈം മെമ്പര്‍ ആയിരുന്നു. എന്തുകൊണ്ട് എംഎം അക്ബര്‍ അവരെക്കുറിച്ച് റിപ്പോര്‍ട്ടറിന്റെ ഇന്റര്‍വ്യൂവില്‍ പറഞ്ഞില്ല. ശബ്ദ സന്ദേശത്തില്‍ പറയുന്നു.

പീസ് സ്‌കൂളിലെ അധ്യാപകരടക്കം ഇസ്‌ലാമിക്ക് സ്‌റ്റേറ്റിനെ പിന്തുണയ്ക്കുന്നവരാണെന്നും സന്ദേശത്തില്‍ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം പടന്ന സ്വദേശി ഷിഹാസും കുടുംബവും കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയുടെ സ്ഥിരീകരണവും സന്ദേശത്തില്‍ നല്‍കുന്നു.

എംഎം അക്ബറിനും പീസ് സ്‌കൂളിനുമെതിരെ ഗുരുതരമായ ആരോപണമാണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശത്തിലൂടെ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്‍ഐഎ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എംഎം അക്ബറുമായുള്ള ക്ലോസ് എന്‍കൗണ്ടര്‍ കാണാം

DONT MISS
Top