സിറിയയിലെ രാസായുധ ആക്രമണം: അസദിനും റഷ്യക്കുമെതിരേ ട്രംപ്; ആക്രമണത്തെ അപലപിച്ച് മാര്‍പാപ്പയും

രാസായുധ ആക്രമണത്തില്‍ പരുക്കേറ്റ കുഞ്ഞുങ്ങള്‍

വാഷിങ്ടണ്‍: സിറിയയില്‍ കഴിഞ്ഞദിവസം കുട്ടികളും സ്ത്രീകളും അടക്കം അമ്പതോളം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിറിയന്‍ പ്രസിഡന്റ ബാഷര്‍ അല്‍ അസദിനും റഷ്യയ്ക്കുമെതിരേ കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. സിറിയന്‍ പ്രസിഡന്റ് അസദിനെ മൃഗം എന്നാണ് ട്രംപ് ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.

ശനിയാഴ്ചയാണ്‌ സി​​റി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ഡ​​മാ​​സ്കസിന്റെ പ്രാന്തപ്രദേശത്തുള്ള,  വി​​മ​​ത​​രു​​ടെ പി​​ടി​​യി​​ലു​​ള്ള ഈ​​സ്റ്റേ​​ൺ​​ഗൂ​​ട്ടാ​​യി​​ലെ ദൂ​​മാ ന​​ഗ​​ര​​ത്തി​​ൽ സി​​റി​​യ​​ൻ സൈ​​ന്യം ശക്തമായ ആക്രമണം നടത്തിയത്. രാസായുധ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ മരണസംഖ്യ 70 തിനടുത്ത് വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റത് അഞ്ഞൂറിലധികം പേര്‍ക്കാണ്.

അതേസമയം, രാസായുധ ആക്രമണം നടത്തിയിട്ടില്ലെന്നാണ് സിറിയയും റഷ്യയും പറയുന്നത്. പ്രസിഡന്റ് അസദിനെ അനുകൂലിക്കുന്ന സൈന്യവും ഇവരെ സഹായിക്കുന്ന റഷ്യന്‍ സൈന്യവും അസദര്‍ ഭരണകൂടത്തെ എതിര്‍ക്കുന്ന വിമതരുടെ സ്വാധീനമേഖലയില്‍ ശക്തമായ ആക്രമണമാണ് നടത്തുന്നത്.

സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് സിറിയന്‍ രാസായുധ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും പുറത്ത് നിന്ന് ആര്‍ക്കുമെത്താനാകാത്ത വിധത്തില്‍ പ്രദേശം സിറിയന്‍ സൈന്യം വളഞ്ഞുവെന്നും ട്രംപ് കുറ്റപ്പെടുത്തി. രാസായുധ പ്രയോഗത്തില്‍ അടിയന്തര അന്വേഷണം വേണമെന്നാണ് ബ്രിട്ടന്റെ നിലപാട്. പ്ര​​തി​​രോ​​ധി​​ക്കാ​​ൻ​​ശേ​​ഷി​​യി​​ല്ലാ​​ത്ത ജ​​ന​​ങ്ങ​​ൾ​​ക്കു നേ​​രേ രാസായുധപ്രയോഗം നടത്തിയതിനെ ഒരുകാരണവശാലും ന്യായീകരിക്കാനാകില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രതികരിച്ചു. രാ​​സാ​​യു​​ധാ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യ​​ത് ശ​​രി​​യാ​​ണെ​​ങ്കി​​ൽ ശ​​ക്ത​​മാ​​യ തി​​രി​​ച്ച​​ടി ഉ​​ണ്ടാ​​വു​​മെ​​ന്ന് അ​​മേ​​രി​​ക്ക മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.​​

സി​​റി​​യ സ്വ​​ന്തം ജ​​ന​​ങ്ങ​​ൾ​​ക്ക് എ​​തി​​രേ രാ​​സാ​​യു​​ധം പ്ര​​യോ​​ഗി​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മ​​ല്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍  രണ്ടുതവണയായി ഉണ്ടായ രാസായുധ ആക്രമണത്തില്‍ 185 കുട്ടികളടക്കം 340 പേരാണ് മരിച്ചത്.

അതേസമയം, സിറിയന്‍ വ്യോമസേനാ താവളത്തിന് നേര്‍ക്ക് ആക്രമണമുണ്ടായി. ഈ ആക്രമണത്തില്‍ നാല്‍പ്പതോളം പ പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് സിറിയ കുറ്റപ്പെടുത്തി.

DONT MISS
Top