‘വാസുവേട്ടന്‍ മാര്‍ക്കറ്റിലേയ്ക്കാണോ, അല്ല കീഴാറ്റൂരിലേയ്ക്ക്’; ശ്രീനിവാസന്റെ രസകരമായ ഡയലോഗുമായി അരവിന്ദന്റെ അതിഥികളിലെ ഗാനം

ശ്രീനിവാസന്റെ രസകരമായ ഒരു ഡയലോഗിലൂടെ ചര്‍ച്ചയാവുകയാണ് അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലെ ഗാനം. യുവതാരം വിനീത് ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം ‘റാസാത്തി’യാണ് ശ്രീനിവാസന്റെ ചിരിപടര്‍ത്തുന്ന ഡയലോഗിലൂടെ ശ്രദ്ധിക്കപ്പെടുന്നത്.

വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തോട് ശ്രീനിവാസന്റെ കഥാപാത്രം നല്‍കുന്ന മറുപടിയാണ് പ്രേക്ഷകരില്‍ ചിരി ഉണര്‍ത്തുന്നത്. ഹിറ്റ് കൂട്ടുകെട്ട് ഷാന്‍ റഹ്മാനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ഗാനമാണിത്. പതിയാറ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രദീപ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിവാസനും, വിനീത് ശ്രീനിവാസനും നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ഇരുവര്‍ക്ക് പുറമെ സലീം കുമാര്‍,  ശാന്തികൃഷ്ണ, ഉര്‍വശി, കെപിഎസി ലളിത, പ്രേംകുമാര്‍, അജു വര്‍ഗീസ് തുടങ്ങിയ നീണ്ട നിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

DONT MISS
Top