ഫീസ് ഇരട്ടിയാക്കണം; മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കേരള ഹൈക്കോടതി

കൊച്ചി: ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി സ്വാശ്രയ മെഡിക്കല്‍ കോളെജ് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കണ്ണൂരും കരുണയുമടക്കം 21 മാനേജ്‌മെന്റുകളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഫീസ് പതിനൊന്ന് ലക്ഷമാക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം.

ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചത് അഞ്ചര ലക്ഷം രൂപയാണ്. ഫീസ് വര്‍ധന നിലവില്‍ വന്നാല്‍ 4000 വിദ്യാര്‍ത്ഥികളുടെ പഠനമാണ് പ്രതിസന്ധിയിലാകുക.

രാജേന്ദ്രബാബു കമ്മറ്റി നിശ്ചയിച്ച ഫീസ് ഇരട്ടിയാക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. എന്നാല്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.  അതേസമയം ഫീസ് വര്‍ധന കുട്ടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ രംഗത്തെത്തി.

DONT MISS
Top