ദലിത് സംഘടനകളുടെ ഹര്‍ത്താലിനോട് യൂത്ത് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം

ഡീണ്‍ കുര്യാക്കോസ്

കോഴിക്കോട് : എസ്‌സി-എസ്ടി പീഡന നിരോധന നിയമം പുന:സ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകള്‍ ജനാധിപത്യ മാര്‍ഗ്ഗത്തില്‍ സംഘടിപ്പിക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീണ്‍ കുര്യാക്കോസ് അറിയിച്ചു.

ഇക്കാര്യമുന്നയിച്ച് ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനോട് ചിലര്‍ നടത്തുന്ന നിഷേധാത്മക നിലപാടിന് പിന്നില്‍ ജാതീയമായ വിവേചനവും ഫ്യൂഡല്‍ മനോഭാവവുമാണെന്ന് ഡീന്‍ അഭിപ്രായപ്പെട്ടു. പ്രതിലോമകരമായ ഇത്തരം നീക്കങ്ങളോട് ഒരു നിലക്കും യോജിക്കാനാവില്ല. ഇന്ന് നടക്കുന്ന ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top