എന്താണ് ഗെയ്‌ലിനെ ഒഴിവാക്കാന്‍ കാരണം? കോലിക്ക് ഉത്തരമുണ്ട്


ലോക ക്രിക്കറ്റിലെ വെടിക്കെട്ട് വീരന്മാരിലൊരാളാണ് ക്രിസ് ഗെയ്ല്‍. എന്നാല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഇത്തവണ ഗെയ്‌ലിനെ പരിഗണിച്ചതേയില്ല. എല്ലാ ബാംഗ്ലൂര്‍ ആരാധകര്‍ക്കും ഇക്കാര്യത്തില്‍ സംശയവുമുണ്ടായിരുന്നു. ഇതിന് ഉത്തരമെന്നോണം ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ് കോലി.

“ശരിയാണ്, ഗെയ്ല്‍ ടീമിനായി നിരവധി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഭാവി മുന്നില്‍ കണ്ട് ഒരു തീരുമാനമാണ് ടീമിന് എടുക്കേണ്ടിവന്നത്. പുതിയ താരങ്ങളെ ടീമിലെത്തിച്ച് ബാലന്‍സ് ചെയ്യേണ്ടത് അത്യാവശ്യമായിരുന്നു. അടുത്ത മൂന്നുവര്‍ഷം കൂടി മുന്നില്‍ കണ്ടാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. എല്ലാ കാലത്തും ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിച്ച് മുന്നോട്ടുപോകാന്‍ ടീമിന് സാധിക്കില്ല”, കോലി പറഞ്ഞു.

എന്നാല്‍ കോലി പറഞ്ഞതിനുമപ്പുറമുള്ള ഉള്‍ക്കളികള്‍ ഇക്കാര്യത്തില്‍ ഉണ്ടെന്നുള്ളതാണ് ആരാധകപക്ഷം. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനം മാനേജ്‌മെന്റിനെ മാറ്റി ചിന്തിപ്പിച്ചിരിക്കണം. 14 കളികളില്‍ വെറും മൂന്ന് കളികള്‍ മാത്രം വിജയിക്കാന്‍ സാധിച്ചൊരു ടീമായി മാറിയത് ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കിയത്. ഇതിന്റെ ഉത്തരവാദിത്തം ഗെയ്‌ലിനേപ്പോലുള്ള താരങ്ങള്‍ക്ക് നല്‍കിയ അമിത പ്രാധാന്യമാണെന്നും അഭിപ്രായമുയര്‍ന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top