വിഷു സീസണ്‍ മുന്‍നിര്‍ത്തി കര്‍ണ്ണാടകയില്‍ നിന്നും സംസ്ഥാനത്തേക്ക് വിദേശ മദ്യം ഒഴുകുന്നു.

കാസര്‍ഗോഡ് വിഷു സീസണ്‍ മുന്‍നിര്‍ത്തി കര്‍ണ്ണാടകയില്‍ നിന്നും സംസ്ഥാനത്തേക്ക് വന്‍തോതില്‍ വിദേശ മദ്യം ഒഴുകുന്നു.കാറില്‍ കടത്തുകയായിരുന്ന നൂറ് ലിറ്ററോളം വിദേശമദ്യം കാസര്‍ഗോഡ് എക്‌സൈസ് സംഘം പിടികൂടി. അതിര്‍ത്തിയില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി.കര്‍ണ്ണാടകയില്‍ നിന്നും സംസ്ഥാന അതിര്‍ത്തിയായ കാസര്‍ഗോഡ് ജില്ല വഴിയാണ് വിദേശമദ്യം വ്യാപകമായി എത്തുന്നത്.

നിലവില്‍ മഞ്ചേശ്വരത്ത് മാത്രമാണ് എക്‌സൈസ് പരിശോധന സംവിധാനങ്ങള്‍ ഉള്ളത്. ഊടുവഴികളിലൂടെയുള്ള മദ്യകടത്ത് തടയാന്‍ എക്‌സൈസ് സംഘത്തിന് സംവിധാനങ്ങളില്ലാത്തത് ഇവര്‍ക്ക് തുണയാക്കുന്നു .കണ്ണാടകയില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന നൂറ് ലീറ്ററോളം വിദേശമദ്യമാണ് കഴിഞ്ഞ ദിവസം എക്‌സൈസ് സംഘം പിടകൂടിയത്.സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. കുഡ്‌ലു സ്വദേശി അജിത്ത്,ബദിയെഡുക്കയിലെ മഹേഷ് എന്നിവരാണ് പിടിയിലായത്.കടത്തിന്നുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം

DONT MISS
Top