വിളിച്ച മുദ്രാവാക്യങ്ങളോട് നീതി പുലര്‍ത്തിയ നേതാവിനൊപ്പമാണ്; ശബരീനാഥിന് മറുപടിയുമായി ബല്‍റാം അനുകൂലുകള്‍, കോണ്‍ഗ്രസില്‍ സൈബര്‍ പോര് മുറുകുന്നു

കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലിന് പിന്തുണ നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം സൈബര്‍ പോരിലേക്കും നീങ്ങുന്നു. ബല്‍റാമിന്റെ നിലപാടിനെ വിമര്‍ശിച്ച കെഎസ് ശബരീനാഥന്‍ എംഎല്‍എയ്ക്ക് മറുപടിയുമായി ബല്‍റാം അനുകൂലികള്‍ രംഗത്തെത്തി.

ബല്‍റാമിന്റെ നിലപാടിനെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശബരീനാഥന്‍ ശക്തമായി വിമര്‍ശിച്ചത്. ഈ പോസ്റ്റിന് താഴെ കമന്റ് ബോക്‌സിലാണ് ബല്‍റാം അനുകൂലികള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ശബരീനാഥിനെ അനുകൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്.

ഈ വിഷയത്തില്‍ വിടി ബല്‍റാമിനൊപ്പമേ നില്‍ക്കാനാകൂ എന്നാണ് ഭൂരിഭാഗം ആളുകളും പറഞ്ഞിരിക്കുന്നത്. കൈയടി അങ്ങനെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നൊന്നും വാങ്ങാന്‍ കിട്ടില്ലെന്നും അതിന് ജനപക്ഷത്ത് നില്‍ക്കണമെന്നും കുറഞ്ഞപക്ഷം പ്രവര്‍ത്തകരുടെ പള്‍സെങ്കിലും അറിയണമെന്നും ഒരു കമന്റ്.

നൂറ് കഴുതകളുടെ യജമാനന്‍ ആകുന്നതിലും നല്ലത് ഒരു കുതിരയുടെ പരിചാരകന്‍ ആകുന്നതാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ വിടിക്കൊപ്പം നില്‍ക്കുന്നെന്നും കമന്റിലൂടെ വ്യക്തമാക്കുന്നു.

ബല്‍റാമിനെ അനൂലിച്ച് വന്ന ചില കമന്റുകള്‍ ഇങ്ങനെ:

ഇത്രയും കാലം ശബ്ദം ഉയര്‍ത്താതെ അവസാനദിവസം ബോട്ടില്‍ നിന്ന് ചാടുന്നതല്ല ഹീറോയിസം എന്ന് പറഞ്ഞുകൊണ്ടാണ് ശബരീനാഥന്‍ വിടി ബല്‍റാമിനെ വിമര്‍ശിക്കുന്നത്. ഇത് ഒരു രാത്രികൊണ്ട് യുഡിഎഫ് എടുത്ത തീരുമാനമല്ലെന്നും മറിച്ച് പ്രതിപക്ഷത്തിനകത്തും പാര്‍ട്ടിയിലും നിയമസഭാ സമ്മേളത്തിനിടയിലും ഈ ബില്‍ യുഡിഎഫ് പലവട്ടം ചര്‍ച്ചചെയ്തതാണെന്നും ശബരിനാഥന്‍ പറയുന്നു.

കഴിഞ്ഞ ദിവസം യുവ എംഎല്‍എ റോജി എം ജോണും ബല്‍റാമിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മാനുഷിക പരിണന നല്‍കി യുഡിഎഫ് നേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോള്‍ എതിര്‍ക്കുന്ന മാന്യന്‍മാര്‍ ഇത്രയും കാലം ഏത് സമാധിയില്‍ ആയിരുന്നെന്ന് റോജി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ലൈക്കുകള്‍ക്കും കൈയടികള്‍ക്കും വേണ്ടി ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനില്ലെന്നും പാര്‍ട്ടി തീരുമാനത്തെ ജനം വിമര്‍ശിക്കുമ്പോള്‍ അത് ഏറ്റെടുക്കാനും തയ്യാറാണെന്നും റോജി പറഞ്ഞു.

DONT MISS
Top