കോമണ്‍വെല്‍ത്ത് ഗെയിംസ്: സഞ്ജിത ചാനുവിലൂടെ രണ്ടാം സ്വര്‍ണത്തില്‍ മുത്തമിട്ട് ഇന്ത്യ

ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാ സ്വര്‍ണം. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനുവാണ് സ്വര്‍ണം നേടിയത്. കഴിഞ്ഞ ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തിലും സഞ്ജിത ചാനു സ്വര്‍ണം നേടിയിരുന്നു.

192 കിലോ ഭാരം ഉയര്‍ത്തിയാണ് സഞ്ജിത സ്വര്‍ണം നേടിയത്. 182 കിലോ ഉയര്‍ത്തിയ പാപുവാ ന്യൂഗിനിയുടെ ലോ ഡിക വെള്ളിയും 181 കിലോ ഭാരം ഉയര്‍ത്തിയ കാനഡയുടെ റാച്ചല്‍ ലെ ബ്ലാങ്ക് വെങ്കലവും നേടി.

ആദ്യദിനത്തില്‍ റെക്കോര്‍ഡോടെയാണ് ഇന്ത്യ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. ഭാരോദ്വഹനത്തില്‍ ലോകചാമ്പ്യ മീരാബായ് ചാനുവാണ് സ്വര്‍ണം നേടിയത്. 2014 ഗ്ലാസ്‌ഗോ ഗെയിംസില്‍ മീര വെള്ളി നേടിയിരുന്നു. 48 കിലോ വിഭാഗത്തിലാണ് 23 കാരിയായ മീരയുടെ സ്വര്‍ണനേട്ടം. നേരത്തെ പുരുഷന്‍മാരുടെ 56 കിലോ വിഭാഗത്തില്‍ ഗുരുരാജ ഇന്ത്യയ്ക്കായി വെള്ളി നേടിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top