ഒരു അവാര്‍ഡ് കൊണ്ട് അഹങ്കരിക്കാന്‍ അര്‍ഹത ഇല്ല:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ഇന്ദ്രന്‍സ്

ഇന്ദ്രന്‍സ്

തൃശ്ശൂര്‍: ഒരു അവാര്‍ഡ് കൊണ്ട് അഹങ്കരിക്കാന്‍ അര്‍ഹതയില്ലെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ഇന്ദ്രന്‍സ്. ജൂറിയുടെ മുന്നിലെത്താത്ത തന്നേക്കാള്‍ മികച്ച കലാകാരന്മാര്‍ ഉണ്ടാകും. പുരസ്‌കാരം പ്രഖ്യാപിച്ച് ഒരു മാസമായിട്ടും താനിപ്പോഴും പാറി നടക്കുകയാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

സാംസ്‌കാരിക സമന്വയ വേദിയുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണത്തിലാണ് ഇന്ദ്രന്‍സ് ഇക്കാര്യം പറഞ്ഞത്. തയ്യല്‍ക്കാരനായിരിക്കുന്നപ്പോഴും ചെറിയ വേഷങ്ങള്‍ ചെയ്യുമ്പോഴുണ്ടാണ്ടായ അനുഭവങ്ങളും സങ്കടങ്ങളും ഇന്ദ്രന്‍സ് ചടങ്ങില്‍ ഓര്‍ത്തെടുത്തു. അവാര്‍ഡ് കൊണ്ട് എന്തിന് അഹങ്കരിക്കണം. അടുത്ത വര്‍ഷം മറ്റൊരാള്‍ക്ക് കിട്ടുന്നതാണിതെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ചടങ്ങില്‍ വിവിധ സാംസ്‌കാരിക സംഘടനകള്‍ ഇന്ദ്രന്‍സിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ജയരാജ് വാര്യര്‍, പ്രിയനന്ദനന്‍, മേയര്‍ അജിത ജയരാജന്‍ തുടങ്ങിയവര്‍ അനുമോദന ചടങ്ങിന്റെ ഭാഗമായി.

DONT MISS
Top