ഇര്‍ഫാന്റെ ചിത്രത്തിനായി ഖാന്‍ ത്രയം ഒന്നിച്ചു; ‘ബ്ലാക്‌മെയില്‍’ തിയേറ്ററുകളിലേക്ക്


ബോളിവുഡിന്റെ അഭിനയ പ്രതിഭ ഇര്‍ഫാന്‍ ഖാന്റെ പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി ഒരു അത്ഭുതമാണ് സംഭവിച്ചത്. പരസ്പര വൈരം മറന്ന് ബോളിവുഡ് രാജാക്കന്മാരായ ഖാന്‍ ത്രയമാണ് ഇര്‍ഫാനായി ഒരുമിച്ചെത്തിയത്.

ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ എന്നിവരാണ് സിനിമയുടെ പ്രമോഷനുവേണ്ടി ഒരുമിച്ചത്. സാധാരണ ഇവരില്‍ രണ്ടുപേര്‍ വീതം പലപ്പോഴും ഒന്നിക്കാറുണ്ടെങ്കിലും മൂന്നുപേരും ഒരുകാര്യത്തിന് ഒരു വേദിയില്‍ വരുന്നത് അത്യപൂര്‍വമാണ്. അതും ഒരു സിനിമയുടെ പ്രമോഷനായുംമറ്റും ഇതാദ്യമായാണ് ഇവര്‍ ഒരുമിക്കുന്നത്.

ബ്ലാക്‌മെയില്‍ എന്ന ചിത്രമാണ് ഇര്‍ഫാന്റേതായി പുറത്തിറങ്ങുന്നത്. ഏപ്രില്‍ 6 റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിനയ് ഡിയോ ആണ്. ഇര്‍ഫാന്റെ ശാരീരിക പ്രശ്‌നങ്ങള്‍ക്കിടയിലും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് അണിയറ പ്രവര്‍ത്തകര്‍ കാണുന്നത്.

ബ്ലാക്‌മെയിലിന്റെ ട്രെയ്‌ലര്‍ താഴെ കാണാം.

DONT MISS
Top