പതിനാലാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഇന്നവസാനിക്കും

ഫയല്‍ ചിത്രം

തിരുവനന്തപുരം: സമ്പൂർണ്ണ ബജറ്റ് പാസ്സാക്കി പതിനാലാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഇന്നവസാനിക്കും. വകുപ്പുകൾക്ക് പണമനുവദിക്കുന്നത് വേഗത്തിലാക്കാനായാണ് ഇത്തവണ വോട്ട് ഓണ്‍ അക്കൗണ്ടില്ലാതെ സമ്പൂർണ്ണ ബജറ്റ് പാസാക്കുന്നത്. ഫെബ്രുവരി 26ന് ആരംഭിച്ച സഭാ സമ്മേളനം 24ആം ദിവസമാണ് സമാപിക്കുന്നത്.

പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലവസ്ഥയിലായിരുന്നു നിയമസഭയുടെ പത്താം സമ്മേളനം ആരംഭിച്ചത്. കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ വധം, അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിന്റെയും മണർകാട് ലീഗ് പ്രവർത്തകന്റെയും കൊലപാതകം തുടങ്ങി നിരവധി വിഷയങ്ങളാൽ സഭ ശബ്ദമുഖരിതമായി. ശുഹൈബിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരന്തരം സഭ സ്തംഭിക്കുന്ന സാഹചര്യവുമുണ്ടായി.

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ധന​മ​ന്ത്രി കെഎം മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച വേ​ള​യി​ൽ നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ ക​യ്യാ​ങ്ക​ളി കേ​സ് സ​ർ​ക്കാ​ർ പി​ൻ​വ​ലിച്ചിരുന്നു. ആറ് ഇടതുപക്ഷ എംഎല്‍എമാര്‍ പ്രതിയായ കേസില്‍ പ്രതി കൂടിയായ വി ശിവന്‍കുട്ടിയുടെ അപേക്ഷ പ്രകാരം കേസ് പിന്‍വലിച്ചതും വിജിലൻസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കി.

കെഎം മാണിയുടെ ഇടതു മുന്നണി പ്രവേശനത്തിൽ സിപിഐഎമ്മും സിപിഐയും പരസ്യമായി കൊമ്പുകോർത്തതും സഭയിൽ ചർച്ചയായി. സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾ, പൊന്തൻപുഴ ഭൂമി വിവാദം, കണ്ണൂരിലെ വയൽക്കിളികളുടെ സമരം, കിഫ്ബി പണം സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിച്ചത്, സഹകരണബാങ്കുകളിലെ കോർബാങ്കിങ് കരാർ ഇഫ്താസിന് നൽകുന്നത്, വയനാട് സർക്കാർ ഭൂമി മറിച്ചു വിക്കാനുള്ള ശ്രമം തുടങ്ങിയവയും സമ്മേളനത്തിൽ ചൂടേറിയ ചർച്ചകൾ സൃഷ്ടിച്ചു.

മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളവ് വർധനവും വിമനയാത്രാനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനും മുൻ സാമാജികരുടെ പെൻഷൻ വർധവിനുമുള്ള ബില്ലുകൾ സഭ പാസാക്കി. കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്ലും സഭ പാസ്സാക്കി. 2018 ലെ കേരള സഹകരണ സംഘ ബിൽ,  കേരള റോഡ് സുരക്ഷാ അതോറിറ്റി ബിൽ എന്നിവ പരിഗണിച്ചു.

DONT MISS
Top