തൊ​ഴി​ൽ പ​രി​ഷ്‌​ക​ര​ണനിയമത്തില്‍ പ്രതിഷേധിച്ച് തൊഴിലാളി പ്രക്ഷോഭം; ഫ്രാന്‍സ് സ്തംഭിച്ചു

പ്രതിഷേധം നടത്തുന്നവര്‍

പാ​രീ​സ്: പ്ര​സി​ഡന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണിന്റെ തൊ​ഴി​ൽ നി​യ​മ പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ഫ്രാന്‍സില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ രാജ്യം സ്തംഭിച്ചു.

റെ​യി​ൽ​വെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്കി​ൽ ട്രെ​യി​ൻ ഗ​താഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. സ​മ​ര​ത്തെ തു​ട​ർ​ന്ന് 87 ശ​ത​മാ​നം അ​തി​വേ​ഗ ട്രെ​യി​നു​ക​ളും 80 ശ​ത​മാ​നം സാ​ധാ​ര​ണ സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി. സ​മ​ര​ത്തി​ൽ 77 ശ​ത​മാ​നം ട്രെ​യി​ൻ ഡ്രൈ​വ​ർ​മാ​രും 48 ശ​ത​മാ​നം ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.  അയല്‍രാജ്യത്തേക്ക് അടക്കമുള്ള ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.

പ്ര​സി​ഡന്റിന്റെ എ​ക്സി​ക്യൂ​ട്ടീ​വ് അ​ധി​കാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന ബില്ല് നേ​ര​ത്തെ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യി​രു​ന്നു. പു​തി​യ വി​പ​ണി​ക​ൾ ക​ണ്ടെ​ത്താ​ൻ ക​മ്പ​നി​ക​ളെ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പൊ​ളി​ച്ചെ​ഴു​തി​യ​ത്.

ഈ നിയമത്തിനെതിരെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്‌ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഫ്രഞ്ച് തെരുവുകളില്‍ ഇറങ്ങിയത്.  ഇ​തോ​ടെ പാ​രി​സ്‌ അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ൾ സ്‌​തം​ഭി​ച്ചു. ഭൂ​രി​ഭാ​ഗം ട്രെ​യി​നു​ക​ളും ഓ​ടി​യി​ല്ല. നി​ര​വ​ധി വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി. കൂ​റ്റ​ൻ പ്ര​തി​ഷേ​ധ​റാ​ലി​ക​ളാ​ണ്‌ ഫ്രാ​ൻ​സി​ലു​ട​നീ​ളം ന​ട​ന്ന​ത്.

DONT MISS
Top