ധ്രുവനച്ചത്തിരവും എന്നെ നോക്കി പായും തോട്ടയും എവിടെ? ഗൗതം മേനോന്‍ പറയുന്നു


ഗൗതം മേനോന്‍ തുടങ്ങിവയ്ക്കുകയും ട്രെയിലറുകളും പാട്ടുകളും വരെ പുറത്തുവിടുകയും ചെയ്തിട്ടുള്ള സിനിമകള്‍ ഏവിടെവരെയെത്തി? ധ്രുവനച്ചത്തിരത്തിന്റെ അവസ്ഥയെന്ത്? നല്ല പാട്ടുകള്‍ മാത്രം തന്ന എന്നെ നോക്കി പായും തോട്ട എന്താണ് പുരോഗമിക്കാത്തത്. എല്ലാത്തിനും ഗൗതം മേനോന്റെ പക്കല്‍ ഉത്തരമുണ്ട്.

“ധ്രുവനച്ചത്തിരവും എന്നെനോക്കി പായും തോട്ടയും ഒരു യാത്രയിലാണുള്ളത്. അത് തുടരണമെങ്കില്‍ ആദ്യം വേണ്ടത് നടന്മാരുടെ ഡേറ്റാണ്. ധ്രുവനച്ചത്തിരം 70 ദിവസം ഷൂട്ട് ചെയ്തുകഴിഞ്ഞു. എന്നെ നോക്കി പായും തോട്ട 45 ദിവസവും. രണ്ടും വലിയ താരങ്ങളുടെ സിനിമയാണ്. രണ്ടിന്റേയും റിലീസ് ഉടനെയുണ്ടാവുകതന്നെ ചെയ്യും”, ഗൗതം പറഞ്ഞു.

“നെഞ്ചം മറപ്പതല്ലൈ എന്ന സിനിമ താനുമായി ഒരു ബന്ധവുമുള്ള ഒന്നല്ല. അതിന്റെ തിരക്കഥ എനിക്കിഷ്ടമായി. നിര്‍മാതാവ് എസ്‌കേപ്പ് ആര്‍ട്ടിസ്റ്റ് മദന് അത് ഞാന്‍ നല്‍കി. അവരാണ് നെഞ്ചം മറപ്പതല്ലൈ നിര്‍മിക്കുന്നത്. ഞാന്‍ നിര്‍മാണ പങ്കാളിപോലുമല്ല. അതിന്റെ പോസ്റ്ററില്‍ എന്റെ പേരും ഉള്‍പ്പെടുത്തണമെന്ന് മദന്‍ ആവശ്യപ്പെട്ടു, അത്രേയുള്ളൂ. ഈ ചിത്രത്തിന്റെ റിലീസും ഉടനെയുണ്ടാകും”, ഗൗതം മേനോന്‍ കൂട്ടിച്ചേര്‍ത്തു.

വിക്രം നായകനായ ധ്രുവനച്ചത്തിരവും ധനുഷ് നായകനായ എന്നൈ നോക്കി പായും തോട്ടയും ഏറെക്കാലമായി ഉടന്‍ പുറത്തുവരും എന്ന് പറഞ്ഞുപോന്നിരുന്ന ചിത്രങ്ങളാണ്. കാര്‍ത്തിക് നരേന്റെയും ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഈ ചിത്രങ്ങളേക്കുറിച്ച് സംസാരിക്കാന്‍ ഗൗതം മേനോന്‍ നിര്‍ബന്ധിതനായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top