ഒരേ നിലാ ഒരേ വെയില്‍..! ബിടെകിലെ ആദ്യഗാനം പുറത്തിറങ്ങി

കൊച്ചി: ആസിഫ് അലി, അപര്‍ണ ബാലമുരളി, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബിടെകിന്റെ ആദ്യഗാനം പുറത്തിറങ്ങി. നിഖില്‍ മാത്യുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജിന്റേതാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

സൈജു കുറുപ്പ്, അജുവര്‍ഗീസ്, ശ്രീനാഥ് ഭാസി, അനൂപ് മേനോന്‍, ദീപക്, അലന്‍സിയര്‍, ഷാനി, ജാഫര്‍ ഇടുക്കി, നിരഞ്ജന അനൂപ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മാക്ട്രോ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top