നെഹ്‌റു കോളെജില്‍ പ്രിന്‍സിപ്പാളിനെ അപമാനിച്ച സംഭവം; മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

പിവി പുഷ്പജ, പ്രിന്‍സിപ്പളിനെ അവഹേളിച്ച് പതിപ്പിച്ച പോസ്റ്റര്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നെഹ്‌റു കോളെജ് പ്രിന്‍സിപ്പാള്‍ പിവി പുഷ്പജയുടെ വിരമിക്കല്‍ ചടങ്ങിനിടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കുകയും ക്യാംപസിനകത്ത് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍. മുഹമ്മദ് അനീസ്, ശരത് ദാമോദരന്‍, പ്രവീണ്‍ എംപി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പ്രിന്‍സിപ്പാളിന്റെ യാത്രയയപ്പ് ദിനത്തിലായിരുന്നു അവര്‍ക്ക് ആദരാഞ്ജലി അര്‍പിച്ച് കോളെജില്‍ പോസ്റ്റര്‍ പതിച്ചത്. വിദ്യാര്‍ത്ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പാളിന് അദരാഞ്ജലികള്‍ എന്നായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.  അതില്‍ സംഘനയുടെ പേര് രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ സംഭവത്തിനുശേഷം പ്രിന്‍സിപ്പാള്‍ തന്നെയാണ് ഇതിനു പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആണെന്ന് പറഞ്ഞത്.

സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റ് തലത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. കോളെജ് തലത്തില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികളും സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി അധ്യാപകരെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മിറ്റിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു.

പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചിരുന്നു. കോളെജില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ ആലോചിക്കുമെന്നും കോളെജ് അധികൃതര്‍ അറിയിച്ചിരുന്നു.

DONT MISS
Top