ആരാധകര്‍ക്ക് ആഘോഷിക്കാം, അനസ് ബ്ലാസ്റ്റേഴ്‌സ് കൂടാരത്തില്‍


ആരാധകര്‍ക്ക് ആശ്വസിക്കാനും ആഹ്ലാദിക്കാനും വകനല്‍കി മാനേജ്‌മെന്റിന്റെ മികച്ച നീക്കം. മലയാളിയായ ഡിഫന്‍ഡര്‍ അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലേക്ക് എത്തുകയാണ്. അടുത്ത സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ അനസുണ്ടാകും.

അനസോ ബ്ലാസ്‌റ്റേഴ്‌സോ ഇക്കാര്യത്തില്‍ വ്യക്തമായ പ്രസ്താവനകള്‍ നടത്തിയിട്ടില്ലെങ്കിലും വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് അനസ് കൂടാരത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ സൂപ്പര്‍ കപ്പ് അവസാനിക്കുംവരെ അനസിന് കേരളത്തിന്റെ ഒപ്പം കളിക്കാനാകില്ല. അതുകൊണ്ട് ഐഎസ്എല്‍ അടുത്ത സീസണിലാകും അനസ് ആദ്യമായി മഞ്ഞക്കുപ്പായമിടുക.

അനസുമായി ബ്ലാസ്റ്റേഴ്‌സ് നേരത്തെ ചര്‍ച്ച നടത്തിയത് വാര്‍ത്തയായിരുന്നു. ഈ ചര്‍ച്ചകള്‍ ഫലം കണ്ടുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ പ്രതിരോധത്തില്‍ ജിങ്കാനൊപ്പം അനസും ചേരുന്നതോടെ കരുത്ത് ഇരട്ടിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top