എന്‍ഫീല്‍ഡിനെ വിടാന്‍ ഉദ്ദേശമില്ല, വീണ്ടും ബജാജ് ഡോമിനാര്‍ പരസ്യം


എന്‍ഫീല്‍ഡിനെ പരിഹസിച്ചുകൊണ്ട് ഏഴാം പരസ്യ വീഡിയോ ബജാജ് പുറത്തുവിട്ടു. ഇതോടെ സാമൂഹിക മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ ബജാജിനെ ഒട്ടും ബാധിക്കുന്നില്ല എന്നതാണ് മനസിലാക്കാനാകുന്നത്.

എന്‍ഫീല്‍ഡ് ബൈക്ക് യാത്രികര്‍ക്കുണ്ടാകുന്ന പുറം വേദനയാണ് ഇത്തവണ ബജാജ് ഉയര്‍ത്തിക്കാട്ടുന്നത്. ആനയേക്കൊണ്ട് പുറം തിരുമിക്കുന്ന റൈഡറാണ് ഇത്തവണ എന്‍ഫീല്‍ഡ് യാത്രികന്‍. അദ്ദേഹത്തെ നോക്കുകുത്തിയാക്കി ഡോമിനാര്‍ യാത്രികര്‍ കടന്നുപോകുന്നു.

ഇത്തരത്തിലുള്ള പരസ്യങ്ങള്‍ ബജാജ് നിരന്തരം പുറത്തുവിടുമ്പോള്‍ എന്‍ഫീല്‍ഡ് ആരാധകര്‍ അസ്വസ്ഥരാണ്. സോഷ്യല്‍ മീഡിയയില്‍ ഇരുകൂട്ടരും പരസ്പം പോരടിക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങള്‍ ആരോഗ്യകരമായ മത്സരത്തിന് വകവയ്ക്കില്ല എന്നതാണ് നിരവധി ആളുകള്‍ അഭിപ്രായപ്പെടുന്നത്.

DONT MISS
Top