ഒടിയൻ മണിക്യന്റെ ഗുരുവായി മമ്മൂട്ടി എത്തുമോ? വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യമെന്ത്, സംവിധായകൻ ശ്രീകുമാർ മേനോന്‍ പറയുന്നു

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിൽ ലാൽ കഥാപാത്രമായ ഒടിയൻ മാണിക്യന്റെ ഗുരുവായി വേഷമിടുന്നത് നടന്‍ മമ്മുട്ടിയാണെന്നുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങള്‍ തെറ്റാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍  ശ്രീകുമാർ മേനോന്‍.

ഒടിയനിൽ മമ്മുട്ടി ഉണ്ടാവില്ല , പക്ഷെ ആ കഥാപാത്രം സത്യമാണ്,  എന്നാല്‍ അത് ചെയ്യുന്നത് ബോളിവുഡില്‍നിന്ന് ഒരു ദേശീയ അവാർഡ് ജേതാവായിരിക്കുമെന്നും ശ്രീകുമാർ മേനോൻ പറയുന്നു. എന്നാല്‍ അത് ആരാണെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ല.

മോഹന്‍ലാലിന്‍റെ ബിഗ്‌ ബജറ്റ് ചിത്രമായ ഒടിയനില്‍ ലാലിനൊപ്പം മമ്മൂട്ടിയും കൈകോര്‍ക്കുന്നുവെന്നുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ വഴി പ്രചരിയ്ക്കുന്നത്. ലാലിന്റെ ‘ മാണിക്യന്‍’ എന്ന കഥാപാത്രത്തിന്റെ കുട്ടികാലത്ത്  ഒടിവിദ്യ പഠിപ്പിക്കുന്ന ഗുരുവായാണ് മമ്മൂട്ടി എത്തുന്നതെന്നായിരുന്നു വാര്‍ത്തകള്‍.

ഒപ്പം മമ്മൂട്ടിയുടെ പുതിയ ചിത്രം മാമാങ്കത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട്   അതിരപ്പിള്ളിയില്‍ ഗാന ചിത്രീകരണം നടക്കുന്ന ഒടിയന്‍റെ ലൊക്കേഷന്‍ മമ്മൂട്ടി സന്ദര്‍ശിച്ചിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളെയെല്ലാം നിഷേധിച്ചുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു.

ഒടിയന്‍ മാണിക്യനെ ഒടി വിദ്യ പഠിപ്പിക്കുന്ന ഗുരുവായി എത്തുന്ന റോള്‍ ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള വേഷമാണ്. മാണിക്യനായി രണ്ട് ഘട്ടങ്ങളില്‍ എത്തുന്ന ഒടിയനില്‍ ഗുരുവായി എത്തുന്ന കഥപാത്രവും രണ്ടു ഗെറ്റപ്പില്‍ എത്തുന്നുണ്ട്.

പത്മ പുരസ്കാരം ഉള്‍പ്പെടെയുള്ള ദേശിയ പുരസ്ക്കാര ജേതാവും, സൗത്ത്
ഇന്ത്യന്‍ സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരാളെയുമാണ് ഈ കഥാപാത്രത്തിനായി പരിഗണിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top