മേയാന്‍ വിട്ട കുതിര സമീപവാസിയുടെ കാലില്‍ ചവിട്ടി; കുതിരയെ കസ്റ്റഡിയിലെടുത്ത് പൊലീസ്, സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് മേയാന്‍ വിട്ട കുതിര സമീപവാസിയുടെ കാലില്‍ ചവിട്ടിയതിന് കുതിരയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയം പൊലീസിന്റേതാണ് നടപടി. കുതിരയെ വെയിലത്ത് നിര്‍ത്തിയതിന് പൊലീസിന് എതിരെ മൃഗ സംരക്ഷണ വകുപ്പിന് പരാതി നല്‍കുമെന്ന് ഉടമ അറിയിച്ചു.

കൊല്ലം കൊട്ടിയത്താണ് സംഭവം. കൊട്ടിയം സ്വദേശി റിയാസിന്‍റെ സുല്‍ത്താന എന്ന കുതിര മേയുന്നതിനിടെ സമീപവാസിയായ വാസു എന്ന ആളുടെ കാലില്‍ ചവിട്ടി. വിരലിന് പരുക്കേറ്റ വാസുവിന് റിയാസ് ചികിത്സാ സഹായം നല്‍കിയെങ്കിലും പ്രശ്നം ഇവിടെ അവസാനിച്ചില്ല.

വാസു പൊലീസില്‍ പരാതി നല്‍കി. കേട്ട പാതി കേള്‍ക്കാത്ത പാതി പൊലീസ് കുതിരയെ കസ്റ്റഡിയിലെടുത്തു. റിയാസും സുല്‍ത്താനയും കഴിഞ്ഞ രാവിലെ സ്റ്റേഷനില്‍ എത്തിയെങ്കിലും നിയമ നടപടി തീരും വരെ സുല്‍ത്താനയ്ക്ക് കനത്ത ചൂടില്‍ നില്‍ക്കേണ്ടി വന്നു.

എന്നാല്‍ സംഭവം വിവാദമാതോടെ ഉദ്യോഗസ്ഥര്‍ തലയൂരിരിക്കുകാണ്. അലക്ഷ്്യമായി മൃഗങ്ങളെ ഉപോഗിച്ചതിന് ഉടമയ്ക്കതെരെ മാത്രമേ കേസുള്ളുവെന്നും കുതിരയെ കൊണ്ട് വരാന്‍ ആവശ്യപ്പെട്ടില്ലെന്നുമാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്.

DONT MISS
Top