കടപത്ര വില്‍പ്പനയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഐസിഐസിഐ ബാങ്കിന് 58 കോടി രൂപ പിഴ

പ്രതീകാത്മക ചിത്രം

ദില്ലി: കടപത്ര വില്‍പ്പനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഐസിഐസിഐ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 58.9 കോടി രൂപ പിഴ ചുമത്തി. കടപത്ര വില്‍പ്പനയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ കടപത്രങ്ങള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ കാലാവധി എത്തുന്നതിന് മുന്‍പ് ഐസിഐസിഐ ബാങ്ക് വിറ്റെന്ന് റിസര്‍വ് ബാങ്ക് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റിസര്‍വ് ബാങ്ക് നോട്ടീസ് അയച്ചിരുന്നു. എന്നിട്ടും നിയമങ്ങള്‍ പാലിക്കാത്തതിനാലാണ് പിഴ ചുമത്തിയിരിക്കുന്നത്.

ചട്ടങ്ങള്‍ പാലിക്കാതെ  വീഡിയോ കോണിന് തുക അനുവദിച്ചു എന്നതാണ് ഐസിഐസിഐ ബാങ്കിനു മേല്‍ ചുമത്തിയ ചട്ടലംഘനം. ബാങ്കിംഗ് റഗുലേഷന്‍ ആക്ട് 1949 പ്രകാരമാണ് റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top