വിജയ് മല്ല്യ മൂന്നാം തവണയും വിവാഹിതനാകുന്നു; വധു പിങ്കി ലാല്‍വാനി

വിജയ് മല്ല്യ

ദില്ലി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പ എടുത്തു മുങ്ങിയ വിജയ് മല്ല്യ മൂന്നാം തവണയും വിവാഹം കഴിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കാമുകിയായ പിങ്കി ലാല്‍വാനിയെയാണ് വിജയ് മല്ല്യ വിവാഹം കഴിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിലുള്ള മല്ല്യയുടെ വസതിയിലാണ് പിങ്കി താമസിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിജയ് മല്ല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായി പിങ്കി ജോലി ചെയ്തിരുന്നു. 2011 ല്‍  കിംഗ്ഫിഷര്‍ വിമാനത്തില്‍ പിങ്കി ജോലി ചെയ്യാന്‍ ആരംഭിച്ചതു മുതലാണ് ഇരുവരും പ്രണയത്തിലാകുന്നത്. മല്ല്യയുടെ വിഷമ ഘട്ടത്തില്‍ എല്ലാം തന്നെ പിങ്കി കൂടെയുണ്ടായിരുന്നു. എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായ സമീറാ ത്യാബ്ജിയെയാണ് മല്ല്യ ആദ്യം വിവാഹം ചെയ്തത്. പിന്നീട് 1993 ല്‍ രേഖ മല്ല്യയെ വിവാഹം ചെയ്തു. രണ്ട് ഭാര്യമാരിലുമായി മല്ല്യയ്ക്ക് മൂന്ന് മക്കളുണ്ട്.

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പ എടുത്ത മുങ്ങിയ മല്ല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ബാങ്കുകളില്‍ 9000 കോടി രൂപയുടെ കടവുമായാണ് മല്ല്യ മുങ്ങിയത്. ഇന്ത്യയില്‍ വരാനും നിയമനടപടികള്‍ നേരിടാനും നിരവധി തവണ മല്ല്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയാണ് ചെയ്തത്. മല്ല്യ ഇന്ത്യയില്‍ നിന്ന് നികുതി വെട്ടിച്ച് കോടികണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്നും സിബിഐയും ആദായ നികുതി വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top