വീണ്ടും കണ്ണില്ലാത്ത ക്രൂരത; തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കാലൊടിഞ്ഞ് കമ്പിയിട്ട് കിടക്കുന്ന വൃദ്ധനോട് അറ്റന്‍ഡറുടെ ക്രൂരത [വീഡിയോ]

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ അവശനായ രോഗിയോട് ജീവനക്കാരന്റെ കണ്ണില്ലാത്ത ക്രൂരത. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കാലൊടിഞ്ഞ് കമ്പിയിട്ടു കിടക്കുന്ന വൃദ്ധനോടാണ് അറ്റന്‍ഡറുടെ ക്രൂരത. ആശുപത്രിയിലെ നേഴ്‌സിംഗ് അസിസ്റ്റന്റ് സുനില്‍ കുമാര്‍ വൃദ്ധന്റെ കൈവിരലുകള്‍ പിടിച്ചു ഞെരിക്കുന്നതിന്റേയും വേദനകൊണ്ട് വൃദ്ധന്‍ നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചു.

അപകടം പറ്റി കാലൊടിഞ്ഞതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടിയ വാസുവിനോടാണ് സുനില്‍ കുമാര്‍ ക്രൂരമായി പെരുമാറുന്നത്. അഞ്ചല്‍ വിളക്കുപാറ സ്വദേശിയാണ് വാസു. വൃദ്ധന്റെ കൈവിരലുകള്‍ അറ്റന്‍ഡര്‍ പിടിച്ചു ഞെരിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വേദനകൊണ്ട് വാസു കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ 19ാം തീയതിയാണ് അപകടം പറ്റിയ വാസു ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്ന ദിവസമാണ് അറ്റന്‍ഡര്‍ ക്രൂരമായി വൃദ്ധനെ ആക്രമിക്കുന്നത്.

അതേസമയം സംഭവത്തെ തുടര്‍ന്ന് അറ്റന്‍ഡര്‍ സുനില്‍ കുമാറിനെ മെഡിക്കല്‍ കോളെജ് സൂപ്രണ്ട് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നിര്‍ദേശപ്രകാരമാണ് നടപടി. സംഭവത്തില്‍ മന്ത്രി ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top