“താങ്കളെ കാണാനായി ഞാന്‍ കാത്തുനിന്നത് 26 വര്‍ഷം”, തല മാസല്ല, മരണമാസ്

അജിത്

നടന്‍ അജിത്തിന്റെ ലാളിത്യവും സാധാരണ തരത്തിലുള്ള ജീവിതവും ഒരു പുതിയ വിശേഷമല്ല. ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട താരം. സിനിമയില്‍ മാത്രമല്ല, പല മേഖലകളിലും കൈവച്ച് വിജയിച്ച താരം.

അജിത്ത് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നതും തലക്കനമൊട്ടുമില്ലാത്ത പെരുമാറ്റത്തിലൂടെയാണ്. മദ്രാസ് ഐഐടിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അജിത്തിനെ കാത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ നിന്നിരുന്നു. വിജയ് ആരാധകരായിരുന്നു ഏറെയും. എന്നാല്‍ വിചാരിച്ച സമയത്ത് അദ്ദേഹത്ത് പരിപാടി കഴിഞ്ഞ് പുറത്തേക്കിറങ്ങാന്‍ സാധിച്ചില്ല.

എന്നാല്‍ അര്‍ദ്ധരാത്രിയോടെ പുറത്തിറങ്ങിയ അജിത്ത് ആരാധകരെ രസിപ്പിച്ചു. അതേക്കുറിച്ച് ഒരു വിജയ് ആരാധകന്‍ കുറിച്ചതിങ്ങനെ. “ആ രാത്രിയിലും അദ്ദേഹത്തോടൊപ്പം നിന്ന് ചിത്രമെടുക്കാന്‍ അദ്ദേഹം സമ്മതിച്ചു. ഞങ്ങള്‍ 12 മണിക്കൂറായി താങ്കളെ കാത്തുനില്‍ക്കുകയായിരുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം മറുപടി തന്നു- സോറി പാ, താങ്കളെ കാണാനായി ഞാന്‍ 26 വര്‍ഷമായി കാത്തിരിക്കുന്നു”, വിജയ് ആരാധകന്‍ കുറിച്ചു.

ഇതിലെ 26 വര്‍ഷം എന്നതാണ് കഥയിലെ ഹൈലൈറ്റ്. അജിത്ത് 26 വര്‍ഷമായി സിനിമയില്‍ എത്തിയിട്ട്. ഇത്രയും കാലമായി താന്‍ കാത്തിരിക്കുകയായിരുന്നു എന്ന മാസ് ഡയലോഗ് മദ്രാസ് ഐഐടിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ ഇടങ്ങള്‍ വൈറലാക്കുകയാണ്.

DONT MISS
Top